പാക്കിസ്ഥാനെ എറിഞ്ഞുതകര്‍ത്ത് കിവികള്‍; കൂറ്റന്‍ ജയം, അസ്തമിച്ചത് ഇന്ത്യന്‍ സെമി പ്രതീക്ഷയും

newzealand-pak

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ സെമി ഫൈനല്‍ പ്രവേശന പ്രതീക്ഷ തല്ലിത്തകര്‍ത്ത് കിവീസിന്റെ ഗംഭീരജയം. പാക്കിസ്ഥാനെ ചുരുട്ടിക്കൂട്ടിയാണ് ന്യൂസിലാന്‍ഡ് സെമി ഫൈനലില്‍ പ്രവേശിച്ചത്. 54 റണ്‍സിനാണ് ജയം.

Also Read: ലോക ഫാന്‍സ് ഭൂപടത്തില്‍ ഇരമ്പം തീര്‍ത്ത് ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കടല്‍; പിന്നിലായത് ഡോര്‍ട്ട്മുണ്ട്

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് ആറു വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് നേടി. മറുപടി ബാറ്റിങിന് ഇറങ്ങിയ പാക്കിസ്ഥാന്‍ 56 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ എല്ലാവരും കൂടാരം കയറി. മൂന്ന് വിക്കറ്റെടുത്ത അമേലിയ കെര്‍ ആണ് കിവികളുടെ കുന്തമുനയായത്. ഏദന്‍ കാഴ്‌സണ്‍ രണ്ട് വിക്കറ്റെടുത്തു.

ദുബൈയില്‍ നടന്ന മത്സരത്തില്‍ ടോസ്സ് നേടിയ കിവീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 28 റണ്‍സെടുത്ത സൂസി ബാറ്റിസ് ആണ് കിവീസ് നിരയിലെ ടോപ് സ്‌കോറര്‍. നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത നഷ്‌റ സന്ധുവാണ് പാക്കിസ്ഥാന് തുണയായത്. ഇതോടെ മരണഗ്രൂപ്പില്‍ നിന്ന് ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും സെമിയില്‍ കടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News