ന്യൂസിലാന്‍റ് അടിച്ചുകൂട്ടിയ റണ്‍മല തകര്‍ത്ത് പാകിസ്ഥാന്‍: വിജയം മ‍ഴ നിയമപ്രകാരം

ന്യൂസിലാന്‍റും പാകിസ്ഥാനും തമ്മില്‍ നടന്ന കനത്ത പോരാട്ടത്തിനൊടുവില്‍ വിജയം പാകിസ്ഥാനൊപ്പം നിന്നു. ഇരു ടീമുകള്‍ക്കൊപ്പം മ‍ഴയും കളിച്ച മത്സരത്തില്‍ 21 റണ്‍സിനാണ് ന്യൂസിലാന്‍റ്  പരാജയപ്പെട്ടത്.

ന്യൂസീലൻഡ് ഉയർത്തിയ 402 റൺസ് കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 25.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുത്തു നിൽക്കെയാണ് മത്സരം ഉപേക്ഷിച്ചത്. ഇടയ്ക്ക് മഴ കളി മുടക്കിയതോടെ പാക്കിസ്ഥാന്‍റെ വിജയലക്ഷ്യം 41 ഓവറിൽ 342 റൺസായി പുനർനിർണയിച്ചിരുന്നു. മൂന്നു ഓവറിനു ശേഷം വീണ്ടും മഴയെത്തിയതോടെയാണ് മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്.

ഉജ്വല സെഞ്ചറിയുമായി തകർത്തടിച്ച ഫഖർ സമാന്റെ (81 പന്തിൽ 126*) ഇന്നിങ്സാണ് പാക്ക് ജയത്തിൽ നിർണായകമായത്. ക്യാപ്റ്റൻ ബാബർ അസം (63 പന്തിൽ 66*) ഉറച്ചപിന്തുണ നൽകി. ജയത്തോടെ പാക്കിസ്ഥാൻ സെമിപ്രതീക്ഷകൾ സജീവമായി നിലനിർത്തി. പോയിന്റ് പട്ടികയിൽ നാലാം സ്ഥാനക്കാരായ ന്യൂസിലൻഡ് പരാജയപ്പെട്ടതോടെ രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്ക സെമിയിൽ പ്രവേശിച്ചു. ശ്രീലങ്കയ്‌ക്കെതിരായ അടുത്ത മത്സരം ന്യൂസീലൻഡിനു നിർണായകമാണ്.

ALSO READ: കൊച്ചിയില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒന്നരക്കിലോയോളം സ്വർണം പിടികൂടി

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 401 റണ്‍സ് നേടിയത്. ന്യൂസീലൻഡിനായി ഇറങ്ങിയ ബാറ്റർമാരെല്ലാം മോശമല്ലാത്ത പ്രകടനം നടത്തി. ഓപ്പണർ രചിൻ രവീന്ദ്ര സെഞ്ചറി നേടി കിവീസിനെ മുന്നിൽ നിന്നു നയിച്ചു. 94 പന്തുകൾ നേരിട്ട രചിൻ 108 റൺസെടുത്തുപുറത്തായി.  ക്യാപ്റ്റൻ കെയ്ൻ വില്യംസൻ 79 പന്തിൽ 95 റൺസെടുത്തു. ഗ്ലെൻ ഫിലിപ്സ് (25 പന്തിൽ 41), ഓപ്പണർ ഡെവോൺ കോൺവെ (39 പന്തിൽ 35), മാർക് ചാപ്മാൻ (27 പന്തിൽ 39), മിച്ചൽ സാന്റ്നർ (17 പന്തിൽ 26) എന്നിങ്ങനെയാണ് മറ്റു കിവീസ് ബാറ്റർമാരുടെ സ്കോറുകൾ. ലോകകപ്പിൽ ന്യൂസീലൻഡിന്റെ ഏറ്റവും മികച്ച ടോട്ടലാണ് ശനിയാഴ്ച നേടിയത്.

ALSO READ: മഴയത്ത് വാഹനാഭ്യാസം; വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News