കിവികള്‍ ജയം; സെമി പ്രതീക്ഷ നിലനിര്‍ത്തി

ലോകപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കയ്ക്ക് എതിരെ ന്യൂസിലന്റിന് വിജയം. അഞ്ചുവിക്കറ്റ് ശേഷിക്കേയാണ് ന്യൂസിലന്റ് വിജയിച്ചത്. ഇതോടെ സെമി പ്രതീക്ഷകള്‍ ഊട്ടിയുറപ്പിച്ചിരിക്കുകയാണ് കിവികള്‍. ശ്രീലങ്ക ഉയര്‍ത്തി 172 റണ്‍സ് 23.2 ഓവറില്‍ ന്യൂസിലന്റ് മറികടന്നു.

ALSO READ: ഊരാളുങ്കല്‍ സൊസൈറ്റി ഏഷ്യ-പസഫിക് രാജ്യങ്ങളിലെ ഏറ്റവും മികച്ച സഹകരണസംഘം

കിവികളുടെ പേസ് ആക്രമണത്തില്‍ തളര്‍ന്ന ലങ്കന്‍ ബാറ്റര്‍മാര്‍ക്ക് സ്‌കോര്‍ബോര്‍ഡ് ചലിപ്പിക്കാന്‍ കഴിഞ്ഞില്ല. ബോളിംഗിലും ലങ്കന്‍ നിര തിളങ്ങാതിരുന്നതോടെ കിവികള്‍ക്ക് വിജയം അനായാസമായി. ഡെവോണ്‍ കോണ്‍വേ 42 പന്തില്‍ 45 റണ്‍സും രചിന്‍ രവീന്ദ്ര 34 പന്തില്‍ 42 റണ്‍സും നേടി മികച്ച ഓപ്പണിംഗ് നല്‍കി. കിവീസ് ക്യാപ്റ്റന്‍ 14 റണുമായി പുറത്തായെങ്കിലും ഡാരി മിച്ചല്‍ ക്രീസില്‍ ഉറച്ച് നിന്നതോടെ ലങ്കന്‍ ബോളര്‍മാര്‍ പരുങ്ങലിലായി. അതിനിടെ ഏഴു റണ്‍സെടുത്ത മാര്‍ക് ചാപ്മാന്‍ റണ്ണൗട്ടിലൂടെ പുറത്തായി. പത്തു റണ്‍സ് മാത്രം ജയിക്കാന്‍ മതിയെന്നിരിക്കെ മിച്ചലിനെ മാത്യൂസിന്റെ പന്തില്‍ അസലങ്ക ക്യാച്ചെടുത്ത് പുറത്താക്കി. പിന്നീട് ക്രീസിലെത്തിയ ടോം ലാതം ഗ്ലെന്‍ ഫിലിപ്‌സുമായി ചേര്‍ന്ന് വിജയറണ്‍സ് നേടി.

ALSO READ: രാജ്യത്തെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാൾ ഫഹദ്, ഒപ്പം അഭിനയിക്കണമെന്ന് അതിയായ ആഗ്രഹം: തമന്ന

ന്യൂസീലന്‍ഡിനായി ബോളര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നപ്പോള്‍ ശ്രീലങ്കന്‍ ഇന്നിങ്‌സ് 46.4 ഓവറില്‍ 171 റണ്‍സില്‍ അവസാനിച്ചു. മുന്‍നിര ബാറ്റര്‍മാര്‍ കിവീസിന്റെ പേസ് ത്രയത്തിനു മുന്നില്‍ കീഴടങ്ങിയപ്പോള്‍, സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നര്‍ മധ്യനിര ബാറ്റര്‍മാരെയും വാലറ്റത്തെ രചിന്‍ രവീന്ദ്രയും മടക്കി. അര്‍ധ സെഞ്ചറി നേടിയ കുശാല്‍ പെരേരയാണ് (28 പന്തില്‍ 51) ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News