തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ വിപൂലീകരണം ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കി നടന്‍ വിജയ്. രണ്ട് കോടി ജനങ്ങളെ പാര്‍ട്ടിയില്‍ അംഗങ്ങള്‍ ആക്കാനും നിര്‍ദേശമുണ്ട്. കൂടുതല്‍ പരിഗണന സ്ത്രീകള്‍ക്കും യുവാക്കള്‍ക്കുമായിരിക്കും. കഴിഞ്ഞ ദിവസം ജില്ലാ ഭാരവാഹികളുടെ യോഗത്തിലാണ് വിജയ്യുടെ നിര്‍ദേശം.
ALSO READ: തമിഴിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി മലയാളികളുടെ പ്രിയപ്പെട്ട സംവിധായിക അഞ്‍ജലി
ഒരു മൊബൈല്‍ ആപ്പ് അംഗത്വ വിതരണത്തിനായി തയ്യാറാക്കുമെന്നും ജില്ലകള്‍, ആസംബ്ലി മണ്ഡലം എന്നിവ കേന്ദ്രീകരിച്ച് മെമ്പര്‍ഷിപ്പ് ഡ്രൈവ് നടത്തുമെന്നും വിജയ് ജില്ലാ ഭാരവാഹികളെ അറിയിച്ചു.
ദളപതി വിജയ് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത് ഫെബ്രുവരി രണ്ടിനാണ്. പാര്‍ട്ടിയുടെ മുദ്രാവാക്യം എന്നത് ‘അടിസ്ഥാന രാഷ്ട്രീയമാറ്റത്തിന്’സുതാര്യവും ജാതിരഹിതവും അഴിമതിരഹിതവുമായ ഭരണമാണ്. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല എന്ന് വിജയ് നേരത്തെ അറിയിച്ചിരുന്നു. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് ലക്ഷ്യമിടുന്നതെന്നും തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുമെന്നും വിജയ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here