യൂത്ത് കോണ്‍ഗ്രസിന്റെ അടുത്ത പ്രസിഡന്റ് ‘നോട്ട’യായിരിക്കും; പരിഹാസവുമായി വി കെ സനോജ്

യൂത്ത് കോണ്‍ഗ്രസിന്റെ വ്യാജ സംസ്ഥാന അധ്യക്ഷനാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. കേസില്‍ നിന്നും രക്ഷപ്പെടാനാണ് യൂത്ത് കോണ്‍ഗ്രസ് ചില കലാപരിപാടികള്‍ നടത്തുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്കും വ്യാജ ഐഡി കാര്‍ഡ് നിര്‍മിച്ചതില്‍ പങ്കുണ്ടെന്നും വി കെ സനോജ് പറഞ്ഞു.

Also Read : തലസ്ഥാനത്തിന് പുറത്ത് ആദ്യമായി പ്രത്യേക മന്ത്രിസഭാ യോഗം; പ്രധാന തീരുമാനങ്ങള്‍ ഇങ്ങനെ

രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്താൽ യൂത്ത് കോൺഗ്രസിന്റെ അടുത്ത പ്രസിഡന്റ് ‘നോട്ട’യായിരിക്കുമെന്നും വി കെ സനോജ് പരിഹസിച്ചു. വി ഡി സതീശന്‍ അടക്കമുള്ളവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ അറസ്റ്റിലായവര്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടുപ്പക്കാരാണെന്നും വികെ സനോജ് കൂട്ടിച്ചേര്‍ത്തു.

Also Read : നവകേരള സദസിന് പണം അനുവദിച്ച് യുഡിഎഫ് ഭരിക്കുന്ന പറവൂര്‍ നഗരസഭ; മിനിറ്റ്‌സ് കൈരളി ന്യൂസിന്

വ്യാജന്മാര്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ ആകുന്ന സ്ഥിതിയാണ് കേരളത്തിലേതെന്ന് പരിഹസിച്ച വി കെ സനോജ് യൂത്ത് കോണ്‍ഗ്രസ് എന്തിനാണ് ഇപ്പോള്‍ പ്രതിഷേധിക്കുന്നതെന്നും ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News