നസ്രള്ളയ്‌ക്ക്‌ ശേഷം ഇസ്രയേലിന്റെ അടുത്ത ലക്ഷ്യം, ഹിസ്‌ബുള്ളയുടെ ഉന്നത നേതാവ്‌; വാര്‍ത്തകളില്‍ നിറഞ്ഞ്‌ ലെബനാന്‍ വിട്ട നയിം കാസിം

ലെബനാനിലെ സായുധ സംഘം ഹിസ്ബുള്ളയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ നയിം കാസിം രാജ്യം വിട്ടതായി റിപ്പോർട്ട്. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലാണ് അദ്ദേഹം താമസിക്കുന്നത്. ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രയേൽ സൈനിക നടപടി ശക്തമാക്കുന്നതിനിടയിലാണ് ഇത്. ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ള ഉൾപ്പെടെയുള്ളവർ ഈയടുത്ത് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

30 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ഹിസ്ബുള്ളയുടെ പ്രമുഖ നേതാവാണ് കാസിം. ഒക്ടോബർ 8ന് അജ്ഞാത കേന്ദ്രത്തിൽ നിന്ന് അദ്ദേഹം പ്രവർത്തകരെ അഭിസംബോധന ചെയ്തിരുന്നു. ഹിസ്ബുള്ളയും ഇസ്രായേലും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തെ ഇച്ഛാശക്തിയുടെ പോരാട്ടമെന്നാണ് അന്ന് അദ്ദേഹം വിശേഷിപ്പിച്ചത്. ഇസ്രായേലി ആക്രമണങ്ങളിൽ വേദനാജനകമായ പ്രഹരങ്ങൾ ഉണ്ടെങ്കിലും, ഗ്രൂപ്പിൻ്റെ ശേഷി ക്ഷയിക്കാതെയിരിക്കണമെന്ന് അദ്ദേഹം അടിവരയിട്ട് പറഞ്ഞിരുന്നു.

Also Read: യു കെ യിൽ മദ്യ ലഹരിയിൽ 19 വയസുകാരിയുടെ മുഖത്ത് കടിച്ചു; മധ്യവയസ്‌കൻ അറസ്റ്റിൽ

1991ൽ ഡെപ്യൂട്ടി ചീഫായി നിയമിതനായ സെക്രട്ടറി ജനറൽ അബ്ബാസ് അൽ-മൂസാവി അടുത്ത വർഷം ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെയാണ് കാസിം നസ്രള്ള ചുമതലയേറ്റത്. അന്ന് സെക്രട്ടറി ജനറലായി കാസിം എത്തി. ഇസ്രയേലുമായുള്ള സംഘർഷങ്ങൾക്കിടയിൽ അന്താരാഷ്ട്ര മാധ്യമങ്ങളുമായി ഇടയ്ക്കിടെ ഇടപഴകുന്ന ഹിസ്ബുള്ളയുടെ പ്രതിനിധികളിൽ ഒരാളാണ് അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News