ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ നെയ്മറും എൻഡ്രിക്കും ബ്രസീൽ ടീമിലില്ല; താരങ്ങൾക്ക് നഷ്ടമാകുക രണ്ട് മത്സരങ്ങൾ

neymar-endrick

വെനസ്വേലയിലും ഉറുഗ്വേയിലും നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ സൂപ്പർ താരം നെയ്മറും എൻഡ്രിക്കും ഇല്ല. സൌദി അൽ ഹിലാൽ ഫോർവേഡ് ആണ് നെയ്മർ. റയൽ മാഡ്രിഡിലാണ് 18കാരനായ എൻഡ്രിക്ക് കളിക്കുന്നത്.

32 കാരനായ നെയ്മർ പരിക്കിനെത്തുടർന്ന് ഒരു വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ഒക്ടോബർ 21നാണ് അൽ ഹിലാലിനൊപ്പം കളിക്കാൻ തുടങ്ങിയത്. അയാളെ കൊണ്ടുവരേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചതായി ബ്രസീൽ കോച്ച് ഡോറിവൽ ജൂനിയർ പറഞ്ഞു. 2023 ഒക്ടോബർ 17നാണ് അദ്ദേഹം രാജ്യത്തിന് വേണ്ടി അവസാനമായി കളിച്ചത്. ആ മത്സരത്തിലാണ് ഇടത് കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റത്.

Read Also: മാഞ്ചസ്റ്റർ യുണൈറ്റഡിന് പുതിയ ആശാനായി; പോർച്ചുഗീസ് ഗാഥ തുടരാനാകുമോ റൂബന്

2025 മാർച്ചിൽ കൊളംബിയയ്ക്കും അർജൻ്റീനയ്ക്കുമെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ വരെ നെയ്മറിന് ദേശീയ ടീമിൽ തിരിച്ചെത്താൻ കാത്തിരിക്കേണ്ടിവരും. കഴുത്തിന് പരിക്കേറ്റ റയൽ മാഡ്രിഡ് ഫോർവേഡ് വിനീഷ്യസ് ജൂനിയർ ഒക്ടോബറിലെ യോഗ്യതാ മത്സരങ്ങൾ നഷ്ടമായിരുന്നു. അടുത്ത മത്സരങ്ങളിൽ അദ്ദേഹം കളിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News