നെയ്മറിന്റെ കാമുകി ഗര്‍ഭിണി; ഫോട്ടോഷൂട്ടുമായി താരം; ചിത്രങ്ങള്‍ വൈറല്‍

കുഞ്ഞുണ്ടാകാന്‍ പോകുന്ന സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവച്ച് ബ്രസീല്‍ ഫുട്‌ബോള്‍ താരം നെയ്മര്‍. നെയ്മറും കാമുകി ബ്രൂണ ബിയന്‍കാര്‍ഡിയും നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങള്‍ ബ്രൂണ ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്കായി പങ്കുവച്ചു.

‘ഞങ്ങളുടെ പ്രണയം സമ്പൂര്‍ണമാക്കാനും, ദിവസങ്ങള്‍ക്കു കൂടുതല്‍ സന്തോഷമേകാനുമാണ് നിന്റെ വരവ്”- സമൂഹമാധ്യമത്തില്‍ നെയ്മറും ബ്രൂണയും കുറിച്ചു. നെയ്മറിന് 11 വയസ്സുള്ള മകനുണ്ട്.

2021 മുതല്‍ ഡേറ്റിങ്ങിലായിരുന്ന നെയ്മറും ബ്രൂണയും കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ബന്ധം സ്ഥിരീകരിച്ചത്.

ബ്രൂണയുമായുള്ള വിവാഹ നിശ്ചയം പ്രഖ്യാപിച്ചതിനു പിന്നാലെ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടായെങ്കിലും എന്നാല്‍ 2023ല്‍ വീണ്ടും നെയ്മാറും ബ്രൂണയും വീണ്ടും ഡേറ്റിങ് ആരംഭിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration