സൗദി ദേശീയ ദിനാഘോഷം; ഡാൻസ് കളിക്കുന്ന നെയ്മറുടെ വീഡിയോ വൈറലാകുന്നു

സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി പരമ്പരാഗത നൃത്ത രൂപമായ അര്‍ധയില്‍ പങ്കെടുക്കുന്ന നെയ്മറുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. വിഡിയോയിൽ നെയ്മര്‍ പരമ്പരാഗത സൗദി വേഷത്തിലാണ് നൃത്തം ചെയ്യുന്ന നെയ്മർ ഇതിനോടകാം ആരാധകർ ശ്രെദ്ധ നേടി . സൗദി ഫുട്‌ബോള്‍ ക്ലബ്ബായ അല്‍ ഹിലാല്‍ താരം ആണ് നെയ്മർ.

ALSO READ:റൂമിയോൺ ഇ-സിഎൻജി ബുക്കിംഗ് താൽക്കാലികമായി നിർത്തിവച്ച് ടൊയോട്ട

കഴിഞ്ഞ ദിവസം സൗദിയുടെ ദേശീയ ദിനം അല്‍ നാസര്‍ ക്ലബ്ബിനൊപ്പം ആഘോഷിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. പരമ്പരാഗതമായ സൗദി വസ്ത്രം ധരിച്ചും കയ്യില്‍ വാളേന്തിയുമാണ് ക്രിസ്റ്റ്യാനോ വന്നത്. സംഗീതത്തിനൊപ്പം റൊണാൾഡോ ചുവടും വെക്കുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ രാജ്യത്തിന്റെ സ്ഥാപക ദിനാഘോഷങ്ങളിലും റൊണാൾഡോ പങ്കെടുത്തിരുന്നു. ക്രിസ്റ്റ്യാനോയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.

ASLO READ:കേരളത്തിന്റെ നേട്ടങ്ങള്‍ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ ഒരു കൂട്ടര്‍ വിവാദങ്ങളുടെ മറ സൃഷ്ടിക്കുകയാണ്; മുഖ്യമന്ത്രി

അതേസമയം 93-ാം ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി സ്പോർട്സ് ക്ലബ്ബുകൾ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്. നിരവധി പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 93-ാമത് ദേശീയ ദിനം ആഘോഷിക്കുന്നതിനുള്ള ഒരുക്കം അൽനസ്ർ ക്ലബ്ബ് നേരത്തെ ആരംഭിച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News