കരാർ അവസാനിപ്പിക്കാൻ അൽ-ഹിലാൽ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകൾക്കിടെ സൗദി അറേബ്യയിൽ വരും വർഷങ്ങളിൽ കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ബ്രസീലിയൻ സ്റ്റാർ ഫോർവേഡ് നെയ്മർ ജൂനിയർ.
കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും പൈതൃകങ്ങൾ ഏറ്റെടുത്ത് ഫുട്ബോളിലെ അടുത്ത രാജാവാകുമെന്ന് നെയ്മർ പറയപ്പെട്ടിരുന്നു, എന്നാൽ തുടർച്ചയായ പരിക്കുകൾ അദ്ദേഹത്തിൻ്റെ കരിയറിനെ കാര്യമായി ബാധിച്ചു എന്നുവേണം പറയാൻ.
ബ്രസീലിയൻ വിംഗറിന് 31-ാം വയസ്സിൽ പിഎസ്ജിയിൽ നിന്ന് സൗദിയിലേക്ക് മാറേണ്ടി വന്നു. എന്നാൽ ഇതുവരെ അൽ-ഹിലാലിനായി ഏഴ് മത്സരങ്ങൾ മാത്രമാണ് അദ്ദേഹം കളിച്ചത് എന്നതും പ്രധാനമാണ്.കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് കഴിഞ്ഞ സീസണിലെ ഭൂരിഭാഗം മത്സരങ്ങളും നഷ്‌ടമായതിന് ശേഷം അടുത്തിടെ അദ്ദേഹം കളിക്കളത്തിലേക്ക് മടങ്ങിയിരുന്നു.
2025 ജൂണിൽ കരാർ അവസാനിക്കുന്ന നെയ്മറിനെ സൗദി പ്രോ ലീഗ് സീസണിൻ്റെ രണ്ടാം പകുതിയിൽ അൽ-ഹിലാൽ രജിസ്റ്റർ ചെയ്തേക്കില്ലെന്ന വാർത്ത സൗദി അറേബ്യൻ മാധ്യമങ്ങളിൽ ശക്തമാണ്.എന്നിരുന്നാലും, താൻ സൗദി അറേബ്യയിൽ ജീവിതം ആസ്വദിക്കുകയാണെന്നും മറ്റ് കളിക്കാർ അവിടെ വരാനുള്ള അവസരം പര്യവേക്ഷണം ചെയ്യണമെന്ന് ആഗ്രഹിക്കുന്നതിനാൽ ഫുട്ബോൾ കളിക്കാനുള്ള മികച്ച സ്ഥലമാണിതെന്നും നെയ്മർ പറഞ്ഞു.ഇത് അൽ ഹിലാലിൽ തന്നെ തുടരാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹമാണ് പ്രകടമാക്കുന്നത് എന്നത് വ്യക്തം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here