ബ്രസീല്‍ ഫുട്‌ബോള്‍ സൂപ്പര്‍ താരം നെയ്മറിന് 3.3 ദശലക്ഷം ഡോളര്‍ (ഏകദേശം)27 കോടി രൂപ പിഴ. തന്റെ ആഢംബര ഭവനത്തില്‍ നിയമം ലംഘിച്ച് കൃത്രിമ തടാകം നിര്‍മിച്ചു എന്ന കുറ്റത്തിനാണ് പിഴയിട്ടത്.
റിയോ ഡി ജനീറോയില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലാണ് നെയ്മര്‍ തടാകം ഒരുക്കിയത്. പാരിസ്ഥിതിക നിയമം ലംഘിച്ച് നിര്‍മാണ പ്രവൃത്തികള്‍ നടത്തല്‍, അനുമതിയില്ലാതെ നദിയിലെ വെള്ളം വഴിതിരിച്ചുവിടല്‍, അനുമതി കൂടാതെ മണ്ണ് നീക്കല്‍, സസ്യങ്ങള്‍ നശിപ്പിക്കല്‍ തുടങ്ങിയ നിരവധി നിയമലംഘനങ്ങളാണ് അധികൃതര്‍ കണ്ടെത്തിയത്.
Also read- 25 കോടി സമ്മാനമടിച്ച ലോട്ടറി ബാറിൽ മറന്നുവെച്ചു; ഒടുവിൽ സംഭവിച്ചത്..
2016ലാണ് നെയ്മര്‍ മംഗരാത്തിബയിലെ ആഡംബര ഭവനം സ്വന്തമാക്കിയത്. 107000 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള ഇവിടെ ഹെലിപാഡ്, ജിം, സ്പാ തുടങ്ങിയവയെല്ലാമുണ്ടെന്ന് ബ്രസീല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണ്‍ 22നാണ് സമൂഹ മാധ്യമങ്ങളിലെ പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ നിയമലംഘനം ആരോപിച്ച് അധികൃതര്‍ക്ക് പരാതി ലഭിക്കുന്നത്. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ ജോലികള്‍ നിര്‍ത്തിവെപ്പിച്ചു. നടപടിക്കെതിരെ അപ്പീല്‍ നല്‍കാന്‍ നെയ്മര്‍ക്ക് 20 ദിവസത്തെ സാവകാശമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here