മെസിക്ക് പിന്നാലെ നെയ്മറും പി എസ് ജി വിട്ടു; സൂപ്പര്‍ താരത്തെ സ്വന്തമാക്കി സൗദി പ്രൊ ലീഗ്

ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറും സൗദി പ്രൊ ലീഗിലേക്ക്. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്കും കരീം ബെന്‍സേമക്കും പിന്നാലെയാണ് നെയ്മറിന്റെ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ ഹിലാലിലേക്കുള്ള പ്രവേശനം. പി എസ് ജി വിടുന്നതായി നെയ്മർ അറിയിച്ചിരുന്നു. 98.5 മില്യണ്‍ ഡോളറിനാണ് അല്‍ ഹിലാല്‍ നെയ്മറെ സ്വന്തമാക്കുന്നത്. കൈമാറ്റം സംബന്ധിച്ച് ഇരു ക്ലബ്ബുകളും ധാരണയിലെത്തിയെന്നും ട്രാന്‍സ്ഫറിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നുവെന്നും റൊമാനോ ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു.

also read:പുരാവസ്തു തട്ടിപ്പ് കേസ്‌; ഐ ജി ലക്ഷ്മണ ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല

ഒരു വര്‍ഷം കൂടി കരാറുണ്ടെങ്കിലും പി എസ് ജി വിടാന്‍ തീരുമാനിച്ച നെയ്മര്‍ ബാഴ്സലോണയിലേക്ക് തിരികെ പോകാന്‍ ആഗ്രഹിച്ചിരുന്നു. എന്നാൽ ഇത് നടക്കാതെ വന്നതോടെയാണ് സൗദി പ്രൊ ലീഗിലേക്ക് പോകാൻ നെയ്മർ തീരുമാനിച്ചത്. അല്‍ ഹിലാലില്‍ 88 മില്യണ്‍ ഡോളറായിരിക്കും നെയ്മറുടെ സീസണിലെ പ്രതിഫലം.

2017ല്‍ ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയ്ക്കായിരുന്നു ബാഴ്സലോണയില്‍ നിന്ന് നെയ്മര്‍ പി എസ് ജിയിലേക്ക് വന്നത്. പി എസ് ജിയില്‍ ആറ് സീസണ്‍ പൂര്‍ത്തിയാക്കിയെങ്കിലും ടീമിന് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കുവാൻ നെയ്മര്‍ക്ക് സാധിച്ചില്ല. സീസണൊടുവില്‍ മെസിയും ക്ലബ്ബ് വിട്ടതോടെയാണ് പി എസ് ജി വിടാനുള്ള തീരുമാനം നെയ്മര്‍ എടുത്തത്.

also read:ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് റോഡുകൾ തടസപ്പെട്ടു; ഹിമാചൽ പ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും

അതേസമയം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെ റെക്കോര്‍ഡ് തുകക്ക് ആണ് സൗദി പ്രൊ ലീഗ് ടീമായ അല്‍ നസ്ര്‍ സ്വന്തമാക്കിയത്.കഴിഞ്ഞ സീസണൊടുവില്‍ പ്രൊ ലീഗ് ടീമായ അല്‍ ഇത്തിഹാദ് ഫ്രഞ്ച് സൂപ്പര്‍ താരം കരീം ബെന്‍സേമയെയും ടീമിലെത്തിച്ചു. ലിയോണല്‍ മെസിക്കായും സൗദി ടീമുകള്‍ ശ്രമിച്ചിരുന്നു.എന്നാൽ അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗിലേക്കാണ് മെസി പോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News