മെസിയില്ലെങ്കിൽ നെയ്മറായാലും മതി; അഭിമാനപ്രശ്നവുമായി അൽ ഹിലാൽ

ഫ്രഞ്ച് ക്ലബായ പിഎസ്‌ജി താരം നെയ്‌മറിനെ സ്വന്തമാക്കാൻ സൗദി ക്ലബ് അൽ ഹിലാൽ നീക്കങ്ങൾ തുടങ്ങിയതായി റിപ്പോർട്ടുകൾ. അർജൻ്റീനൻ താരം ലയണൽ മെസിയെ സ്വന്തമാക്കാൻ പരമാവധി ശ്രമിച്ച് പരാജയപ്പെട്ടതോടെയാണ് അൽ ഹിലാൽ ബ്രസീലിയൻ സൂപ്പർ താരത്തെ ലക്ഷ്യം വെച്ച് നീക്കങ്ങൾ ആരംഭിച്ചത്. സൗദി പ്രോ ലീഗ് ചാമ്പ്യൻമാരായ അൽ ഇത്തിഹാദ് കഴിഞ്ഞ ദിവസം റയല്‍ മാഡ്രിഡ് ഇതിഹാസം കരീം ബെൻസേമയെ ടീമിലെത്തിച്ചിരുന്നു. ഇതോടെയാണ് മറ്റൊരു സൂപ്പർ താരത്തെ സ്വന്തമാക്കാൻ ക്ലബ് നീക്കങ്ങൾ ആരംഭിച്ചത് എന്നാണ് റിപ്പോർട്ടുകൾ.

Also Read; അടുത്ത ലോകകപ്പിൽ കളിക്കാനില്ല; കാണിയായി താൻ ഉണ്ടാകുമെന്ന് ലയണൽ മെസി

സൗദി ക്ലബായ അൽ നസ്ർ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അവരുടെ പാളയത്തിൽ എത്തിച്ചത് മുതൽ അൽ ഹിലാൽ മെസിയെ സ്വന്തമാക്കാൻ നീക്കങ്ങൾ തുടങ്ങിയിരുന്നു. ക്രിസ്റ്റ്യാനോയുടെ പ്രതിഫലത്തേക്കാൾ ഇരട്ടി വാഗ്‌ദാനം ചെയ്തെങ്കിലും മെസി സൗദിയിലേക്ക് വണ്ടി കയറാൻ തയാറായില്ല. അമേരിക്കൻ ക്ലബ് ഇന്‍റർ മയാമിയിലേക്ക് പോകാനായിരുന്നു അർജൻ്റീനൻ നായകൻ്റെ തീരുമാനം.

അൽ നസ്ർ ക്രിസ്റ്റ്യാനോയ്ക്ക് നൽകുന്ന 200 ദശലക്ഷം യൂറോ വാ‍ർഷിക പ്രതിഫലം നൽകാമെന്നാണ് നെയ്‌മറിന് അൽ ഹിലാലിന്‍റെ വാഗ്‌ദാനം. നെയ്‌മറിന് 2025വരെ പിഎസ്‌ജിയുമായി കരാറുണ്ട്. ഇതുകൊണ്ടുതന്നെ ട്രാൻസ്‌ഫർ ഫീസ് മുടക്കിയാലേ അൽ ഹിലാലിന് ബ്രസീലിയൻ താരത്തെ സ്വന്തമാക്കാൻ കഴിയൂ.

Also Read: വട്ടോളി എന്ന ഔഷധസസ്യം ചർച്ചയാവുന്നു; ക്ഷേത്രത്തിൽ പൂത്തത് അപൂർവ്വസസ്യമെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്

2017ൽ 222 ദശലക്ഷം യൂറോ മുടക്കിയാണ് നെയ്‌മറെ ബാഴ്‌സലോണയിൽ നിന്ന് പിഎസ്‌ജി ടീമിലെത്തിച്ചത്. ഇതിന്‍റെ പകുതിയെങ്കിലും ലഭിക്കണമെന്നാണ് പിഎസ്‌ജിയുടെ ആവശ്യം. പിഎസ്‌ജി ആരാധകർ നെയ്‌മറിനെ പുറത്താക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെ ക്ലബ് മാനേജ്‌മെന്‍റും ഈ വഴിയിലാണ് നീങ്ങുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട്. മുപ്പത്തിയൊന്നുകാരനായ നെയ്‌മർ പിഎസ്ജി ക്ലബിനായി 173 കളിയിൽ നിന്ന് 118 ഗോളുകൾ സ്വന്തക്കാക്കിയ താരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News