ഓരോ വര്‍ഷവും 150 ദശലക്ഷം യൂറോ; സൗദി ലീഗില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന രണ്ടാമത്തെ താരമായി നെയ്മര്‍

സൗദി ലീഗില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന രണ്ടാമത്തെ താരമായി നെയ്മര്‍ . ഓരോ വര്‍ഷവും 150 ദശലക്ഷം യൂറോ വീതമാണ് പ്രതിഫലമായി നെയ്മറിന് ലഭിക്കുക. ഇന്ത്യന്‍ രൂപ കണക്കുകയാണെങ്കിൽ 1359 കോടിയിലേറെ വരുമാനം വരും. രണ്ടു വര്‍ഷത്തേക്ക് 271 കോടി രൂപയും ബോണസായും കിട്ടും.

817 കോടി രൂപയാണ് നെയ്മറെ വിട്ടു കിട്ടാന്‍ പി എസ് ജി ക്ക് ട്രാന്‍സ്ഫര്‍ തുകയായി അല്‍ ഹിലാല്‍ നല്‍കിയത്.പിഎസ്ജി വിട്ട് രണ്ടുവര്‍ഷത്തെ കരാറിലാണ് ബ്രസീലിയന്‍ താരം നെയ്മര്‍ സൗദി ക്ലബ് അല്‍ ഹിലാലില്‍ എത്തുന്നത്. 2017 ല്‍ ബാഴ്‌സോലണയില്‍ നിന്ന് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ട്രാന്‍സ്ഫര്‍ തുക മുടക്കിയാണ് നെയ്മറെ പിഎസ്ജി സ്വന്തമാക്കിയത്. 1646 കോടി രൂപയിലേറെ മുടക്കിയാണ് നെയ്മറെ സൗദി ലീഗ് ഏറ്റെടുത്തത്.

also read:‘സ്വാതന്ത്ര്യം എല്ലാവർക്കും തുല്യമായി അവകാശപ്പെട്ടത്’, രാജ്യത്തിൻറെ ഒരുമയെ പുറകോട്ടടിക്കുന്ന നീക്കങ്ങളെ മുളയിലേ നുള്ളണം

സൗദി ലീഗിന്റെ പ്രതിഫല പട്ടികയില്‍ ഒന്നാമന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. ഒന്നാം സ്ഥാനത്തുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് അല്‍ നസ്ര്‍ വാര്‍ഷിക പ്രതിഫലമായി നല്‍കുന്നത് 1800 കോടി രൂപയാണ്.മൂന്നാം സ്ഥാനത്തുള്ളത് അല്‍ ഇത്തിഫാഖിന്റെ ഫ്രഞ്ച് താരം കരിം ബെന്‍സേമയാണ്. 900 കോടി രൂപയാണ് ബെന്‍സേമയുടെ വാര്‍ഷിക പ്രതിഫലം.

also read:സെന്റ് മേരിസ് ബസലിക്കയിലെ സംഘർഷം; കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെ കേസെടുത്തു

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പാത പിന്തുടര്‍ന്നാണ് യൂറോപ്യന്‍ ഫുട്‌ബോളിലെ പ്രധാന താരങ്ങള്‍ സൗദി ക്ലബുകളിലേക്ക് എത്തുന്നത്.മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി തെറ്റിപ്പിരിഞ്ഞാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ് അല്‍ നസ്‌റില്‍ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News