പരിക്കേറ്റ് ഒരു വർഷത്തിലേറെയായി പുറത്തായിരുന്ന ബ്രസീൽ സൂപ്പർ താരം നെയ്മർ വീണ്ടും കളത്തിൽ. ഇന്നലെ സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിന് വേണ്ടിയാണ് അദ്ദേഹം കളത്തിലിറങ്ങിയത്. യുഎഇ ക്ലബായ അൽ ഐനെതിരെ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൻ്റെ രണ്ടാം പകുതിയിലാണ് നെയ്മർ ഇറങ്ങിയത്.
നെയ്മറിൻ്റെ കാൽമുട്ടിനാണ് പരിക്കേറ്റിരുന്നത്. 77-ാം മിനിറ്റിൽ നാസർ അൽ ദൗസരിക്ക് പകരക്കാരനായാണ് അദ്ദേഹം ഇറങ്ങിയത്. സേലം അൽ ദൗസരി ഗോൾ നേടിയതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. ഈ സമയം 5-3 എന്ന നിലയിലായിരുന്നു അൽ ഹിലാൽ. അൽ ഐൻ പെനാൽറ്റി നേടിയതിനെത്തുടർന്ന് മത്സരം 5-4ൽ അവസാനിച്ചു.
‘എനിക്ക് സുഖം തോന്നുന്നു… എനിക്ക് എപ്പോഴും നല്ല ടീമുണ്ട്. ഞാൻ വളരെ സന്തോഷവാനാണ്. ഞാൻ തിരിച്ചെത്തി! ഞാൻ തിരിച്ചെത്തി!’- വിസിലിനു ശേഷം നെയ്മർ പറഞ്ഞു. സൗദി പ്രോ ലീഗിൽ (എസ്‌പിഎൽ) ചേർന്നതിന് തൊട്ടുപിന്നാലെ ഉറുഗ്വേയ്‌ക്കെതിരായ ബ്രസീലിൻ്റെ യോഗ്യതാ മത്സരത്തിനിടെയാണ് നെയ്മറിന് കാൽമുട്ടിന് പരിക്കേറ്റത്. തുടർന്ന് കഴിഞ്ഞ നവംബറിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here