ചാമ്പ്യന്‍സ് ലീഗില്‍ പന്തുതട്ടാന്‍ നെയ്മര്‍ ഇന്ത്യയിലെത്തും

ചാമ്പ്യന്‍സ് ലീഗില്‍ പന്തുതട്ടാന്‍ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ ഇന്ത്യയിലെത്തും. ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് നറുക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ നെയ്മറിന്റെ പുതിയ ക്ലബ്ബായ സൗദിയിലെ അല്‍ ഹിലാലും മുംബൈ സിറ്റി എഫ്സിയും ഒരേ ഗ്രൂപ്പില്‍ വന്നതോടെയാണ് താരം ഇന്ത്യയിലെത്തുമെന്ന് ഉറപ്പായത്.

Also Read:  ഓണാഘോഷത്തിനിടെ കോളേജിന്റെ മതില്‍ ഇടിഞ്ഞു വീണു; വാദ്യമേള സംഘക്കാർക്ക് പരുക്കേറ്റു

നെയ്മര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നീ താരങ്ങളില്‍ ഒരാള്‍ ഇന്ത്യയില്‍ കളിക്കാനെത്തുമെന്ന് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. പൂനെയിലെ ഛത്രപതി സ്‌പോര്‍ട്സ് കോംപ്ലെക്സിലായിരിക്കും മുംബൈ സിറ്റിയുടെ ഹോം മത്സരം നടക്കുകയെന്ന് ക്ലബ്ബ് അറിയിച്ചിട്ടുണ്ട്. നേരത്തെ മുംബൈ ഫുട്‌ബോള്‍ അരീനയായിരുന്നു ഹോം വേദിയെങ്കിലും അവിടുത്തെ സൗകര്യങ്ങള്‍ പരിമിതമായതിനാലാണ് വേദി പൂനെയിലേക്ക് മാറ്റാന്‍ കാരണമെന്നും മുംബൈ സിറ്റി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News