ഈസിയായി നെയ്യപ്പം ഏങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം…
ചേരുവകൾ:
പച്ചരി – 2 കപ്പ് (1 കപ്പ് 250 ml )
ശർക്കര 350 – 400 ഗ്രാം
നെയ്യ് 1 ടേബിൾസ്പൂൺ
കറുത്ത എള്ള് 1 -2 ടീസ്പൂൺ
തേങ്ങാ കൊത്തു നെയ്യിൽ വറുത്തത് – 1 ടേബിൾസ്പൂൺ
ഉപ്പ് – രണ്ടു നുള്ള്
പാളയംകോടൻ (മൈസൂർ പഴം)– 1
ചുക്ക് പൊടി 1/4 ടീസ്പൂൺ
ഏലയ്ക്ക 3 -4
ജീരകം പൊടിച്ചത് – 1/4 ടീസ്പൂൺ
കശുവണ്ടി – 10
Also read:മത്തി പ്രേമികളെ ഇതിലെ ഇതിലെ… ഇങ്ങനെ ഒന്ന് പൊരിച്ച് നോക്കു…ഇത് കിടുക്കും
തയാറാക്കുന്ന വിധം:
ആദ്യം തന്നെ രണ്ടു കപ്പ് പച്ചരി അല്ലെങ്കിൽ ഉണക്കലരി നന്നായി കഴുകി വാരി ആറുമണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. അത് വെള്ളം വാർത്തു പുട്ടിനു പാകത്തിനുള്ള പൊടി പോലെ തരിയോടുകൂടി പൊടിച്ചു വയ്ക്കുക. അതിലേക്കു ചുക്ക് കശുവണ്ടി എല്ലാം കൂടി പൊടിച്ചതും പഴം അരച്ചതും എള്ള്, നെയ്യ് എന്നിവയും ചേർത്ത് നന്നായി യോജിപ്പിച്ചതിലേക്കു ശർക്കര പാനി ചേർത്ത് നന്നായി കുഴയ്ക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here