പാലോട് രവി ചതിച്ചോ? തിരുവനന്തപുരം കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. നെയ്യാറ്റിങ്കര കാര്‍ഷിക വികസന ബാങ്കില്‍ അയിരെ സുരേന്ദ്രനെ പ്രസിഡന്റാക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പാലോട് രവി ചതിച്ചെന്നും ജില്ലയില്‍ പാലോടിന്റെ ആധിപത്യമാണെന്നുമാണ് മുന്‍ ഡിസിസി പ്രസിഡന്റ് സനലിന്റെ ആരോപണം.

ALSO READ: പൃഥ്വിരാജ് ചിത്രത്തിന്‍റെ സെറ്റ് പൊളിച്ചു, നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയതോടെയാണ് തീരുമാനം

സനലിനെ വിളിച്ചുവരുത്തി അപമാനിച്ചെന്നും അവസാന നിമിഷമാണ് മാറ്റമുണ്ടായതെന്നും സനല്‍ അനുകൂലികള്‍ പറയുന്നു. ഇതോടെ സനല്‍ ബോര്‍ഡ് യോഗം ബഹിഷ്‌കരിച്ചു. കെ.സി വേണുഗോപാലിന്റെ അനുയായിയാണ് സനല്‍ കുമാര്‍. സംഭവത്തില്‍ കെപിസിസി നേതൃത്വത്തിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് സനല്‍.

ALSO READ: ഹെല്‍മെറ്റ് എല്ലാം ഓക്കേയല്ലേ…ടൈംഡ് ഔട്ട് ആവില്ലല്ലോ മാത്യൂസിനോട് വില്യംസണ്‍

നെയ്യാറ്റിന്‍കര പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ 3135 വോട്ടു നേടിയാണ് സനല്‍ വിജയിച്ചത്.ദീര്‍ഘകാലമായി യു.ഡി.എഫ്. നേതൃത്വത്തിലുള്ള ഭരണമാണ് ബാങ്കില്‍. യു.ഡി.എഫ്. മുന്‍ ജില്ലാ ചെയര്‍മാനായിരുന്ന സോളമന്‍ അലക്സ് രണ്ട് പതിറ്റാണ്ടോളം നയിച്ച ബാങ്കാണ്. എന്നാല്‍, സോളമന്‍ അലക്സ് കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേക്കേറിയതോടെ വൈസ് പ്രസിഡന്റായിരുന്ന നാരായണന്‍നായരെ കോണ്‍ഗ്രസ് പ്രസിഡന്റാക്കി. സഹകരണ വകുപ്പ് അധികകാലമാകുന്നതിന് മുന്‍പ് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണമാക്കി. നിലവിലെ യു.ഡി.എഫ്. പാനലില്‍ മത്സരിച്ച് വിജയിച്ച രാഭായ് ചന്ദ്രനായിരുന്നു ബാങ്കിന്റെ അഡ്മിനിസ്ട്രേറ്റീവ് കണ്‍വീനര്‍. സോളമന്‍ അലക്സിന്റെ മകന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ നിനോ അലക്സും വിജയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News