നെയ്യാറ്റിൻകര കാവുവിളാകത്തെ ഗോപന്റെ വിവാദ കല്ലറ തുറന്നു പരിശോധിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടത്തുന്നതിനുള്ള സജ്ജീകരണങ്ങളും പൂർത്തിയായി.
നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി മണിയന്‍ എന്നു വിളിക്കുന്ന ഗോപന്റെ സമാധിയുമായി ബന്ധപ്പെട്ട കേസില്‍ ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്ന ചോദ്യം ഹൈക്കോടതി ഉയർത്തിയിരുന്നു . ഗോപന്റെ കല്ലറ തുറക്കുമെന്നും കോടതി വ്യക്തമാക്കി. കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണ്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ട്. സ്വാഭാവിക മരണമാണോ അസ്വഭാവിക മരണമാണോ എന്ന് തിരിച്ചറിയണം. എന്തിനാണ് ഭയമെന്നും ഹൈക്കോടതി ചോദിച്ചു.
also read: കോടതിവിധിയെ മാനിക്കുന്നു; അച്ഛന്റേത് മരണമല്ല, സമാധി; വിചിത്രമായ മറുപടിയുമായി മകന്‍
ഗോപന്‍ സ്വാമി എങ്ങനെയാണ് മരിച്ചതെന്ന് ചോദിച്ച ഹൈക്കോടതി മരണം രജിസ്റ്റര്‍ ചെയ്തോയെന്ന് ഹൈക്കോടതി ആരാഞ്ഞു. സ്വാഭാവിക മരണമെങ്കില്‍ അംഗീകരിക്കാമെന്നും ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്.
ഇതിനിടയില്‍ കുടുംബത്തെ മുന്‍നിര്‍ത്തി സംഘപരിവാര്‍ സംഘടനകള്‍ സ്ഥലത്ത് വര്‍ഗീയ ചേരിതിരിവിന് ശ്രമം നടത്തിയിരുന്നു. കല്ലറ പൊളിക്കുമെന്ന കോടതിയുടെ ഉത്തരവ് സംഘപരിവാറിന്റെ നീക്കങ്ങള്‍ക്കേറ്റ തിരിച്ചടിയാണ്. സമീപവാസിയായ വിശ്വംഭരന്‍ എന്ന ആളാണ് മരണത്തില്‍ ദുരൂഹത ആരോപിച്ച് പോലീസിന് പരാതി നല്‍കിയത്. മക്കളുടെ പരസ്പര വിരുദ്ധമായ മൊഴികളും സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here