മൃതദേഹം കല്ലറയിൽ ഇരിക്കുന്ന നിലയിൽ; ഗോപന്റെ കല്ലറ തുറന്നു

നെയ്യാറ്റിൻകര ഗോപന്റെ കല്ലറ തുറന്നു . മൃതദേഹം കല്ലറയിൽ ഇരിക്കുന്ന നിലയിൽ കണ്ടെത്തി. കല്ലറയുടെ ഉള്ളിൽ സുഗന്ധ വ്യഞ്ജനങ്ങളും മറ്റും കണ്ടെത്തി. നെഞ്ച് വരെ പൂജാവസ്തുക്കൾ നിറച്ച നിലയിലാണ് മൃതദേഹം. മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് ടേബിളിലേക്ക് മാറ്റി. ജീർണിച്ച നിലയിലാണ് മൃതദേഹം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. പൊലീസ് സർജൻമാർ സ്ഥലത്തെത്തി

ഏറെ വിവാദമായ സംഭവത്തിൽ കോടതി വിധിയെ തുടർന്നാണ് ഗോപന്റെ മൃതദേഹം പുറത്തെടുത്തത്. ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്ന ചോദ്യം ഹൈക്കോടതി ഉയർത്തിയിരുന്നു . ഗോപന്റെ കല്ലറ തുറക്കുമെന്നും കോടതി വ്യക്തമാക്കി. കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണ്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ട്. സ്വാഭാവിക മരണമാണോ അസ്വഭാവിക മരണമാണോ എന്ന് തിരിച്ചറിയണം. എന്തിനാണ് ഭയമെന്നും ഹൈക്കോടതി ചോദിച്ചു.

ഗോപന്‍ സ്വാമി എങ്ങനെയാണ് മരിച്ചതെന്ന് ചോദിച്ച ഹൈക്കോടതി മരണം രജിസ്റ്റര്‍ ചെയ്തോയെന്ന് ഹൈക്കോടതി ആരാഞ്ഞു. സ്വാഭാവിക മരണമെങ്കില്‍ അംഗീകരിക്കാമെന്നും ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്.മക്കളുടെ പരസ്പര വിരുദ്ധമായ മൊഴികളും സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News