ഗോപൻ സ്വാമിയുടെ ‘ദുരൂഹ സമാധി’; അനുയോജ്യമായ സമയത്ത് കല്ലറ പൊളിക്കുമെന്ന് കളക്ടർ

നെയ്യാറ്റിൻകരയിലെ മണിയൻ എന്ന ഗോപന്റെ മരണത്തിലെ ദുരൂഹതയിൽ പ്രതികരിച്ച് ജില്ലാ കളക്ടർ. അനുയോജ്യമായ സമയത്ത് കല്ലറ പൊളിക്കും എന്ന് ജില്ലാ കളക്ടർ പറഞ്ഞു. സ്ഥലത്തെ സാഹചര്യം പരിശോധിച്ച് സമാധാനപരമായി കല്ലറ പൊളിക്കും. ക്രമസമാധാന പ്രശ്നമില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ടെന്ന് കളക്ടർ അനുകുമാരി പറഞ്ഞു . പൊലീസുമായി ആശയവിനിമയം നടത്തിയ ശേഷം തുടർ നടപടികളിലേക്ക് ജില്ലാ ഭരണകൂടം കടക്കും.

also read: ഗോപൻ സ്വാമിയുടെ ‘ദുരൂഹ സമാധി’; കല്ലറ തുറന്നു പരിശോധിക്കാൻ ഉറച്ച് പൊലീസ്

അതേസമയം നിലവിലെ ക്രമസമാധാന പ്രശ്നങ്ങൾ പൂർണമായി പരിശോധിച്ചതിനു ശേഷമാകും കല്ലറ പൊളിക്കുന്ന നടപടികളിലേക്ക് ജില്ലാ ഭരണകൂടം കടക്കൂകയുള്ളൂ. എന്നാൽ കല്ലറ പൊളിക്കാൻ അനുവദിക്കില്ലെന്ന് കുടുംബം ആവർത്തിച്ചു. കുടുബത്തെ മുൻനിർത്തി വിഷയത്തെ വർഗീയ വൽക്കരിക്കാനാണ് സംഘപരിവാർ സംഘടനകളുടെ ശ്രമം.

അച്ഛന്റെ ഇഷ്ടപ്രകാരമാണ് സമാധി ഒരുക്കിയതെന്നും കല്ലറ പൊളിക്കാൻ അനുവദിക്കില്ലെന്നും മകൻ സനന്ദനൻ പറഞ്ഞു. അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് മക്കളാണെന്ന് കുടുംബത്തിന്റെ അഭിഭാഷകൻ രഞ്ജിത്ത് കൈരളി ന്യൂസിനോട് പറഞ്ഞു.നോട്ടീസ് ലഭിക്കുന്ന മുറയ്ക്ക് ഹൈക്കോടതിയെ സമീപിക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കി. മരണവുമായി ബന്ധപ്പെട്ട് മക്കൾ നൽകിയ മൊഴികളിൽ ഉൾപ്പെടെ അവ്യക്തയുള്ളതിനാൽ അന്വേഷണം വേഗത്തിൽ ആക്കാൻ ആണ് പൊലീസ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News