‘സമാധി’ തുറന്ന് പരിശോധിക്കാൻ പൊലീസ്, പൊളിക്കാൻ അനുവദിക്കില്ലെന്ന് കുടുംബം; ഭാര്യയേയും മക്കളേയും അറസ്റ്റ് ചെയ്ത് നീക്കി – നാടകീയ രംഗങ്ങൾ

neyyatinkara samadhi case

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ‘ ദുരൂഹ സമാധി’ തുറന്ന് പരിശോധിക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. എന്നാൽ, പൊളിക്കാൻ പൊലീസ് എത്തിയപ്പോൾ സമാധി പൊളിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് കുടുംബം പ്രതിഷേധിച്ചതോടെ നാടകീയ രംഗങ്ങൾ അരങ്ങേറി. നാട്ടുകാർക്ക് സമാധി എന്താണെന്ന് അറിയില്ലെന്നും മതവികാരം വ്രണപ്പെടുത്തരുതെന്നും പറഞ്ഞ കുടുംബം സമാധിയുടെ കാര്യം മുന്നേ തീരുമാനിച്ചതാണെന്നും പറഞ്ഞാണ് സമാധി പൊളിക്കുന്നതിനെ എതിർത്തത്.

സമാധി തുറന്നു പരിശോധിക്കാനുള്ള ജില്ലാ കലക്ടറിന്റെ ഉത്തരവുമായാണ് പോലീസ് എത്തിയത്. എന്നാൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനെത്തിയ പോലീസ് സംഘത്തെ കുടുംബാംഗങ്ങളും ഒരുവിഭാഗം നാട്ടുകാരും തടഞ്ഞു. ഇതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി.

ALSO READ; ‘കെപിസിസി ബാധ്യത ഏറ്റെടുത്തില്ലെങ്കിൽ സിപിഐഎം അത് ചെയ്യും’; എൻഎം വിജയന്‍റെ കുടുംബത്തെ സന്ദർശിച്ച് എംവി ഗോവിന്ദൻ മാസ്റ്റർ

പോലീസ് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഗോപന്‍സ്വാമിയുടെ ഭാര്യയും മക്കളും സമാധിപീഠത്തിന് മുമ്പിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇവര്‍ക്ക് പിന്തുണയുമായി ഹിന്ദു ഐക്യവേദി, വിഎസ്ഡിപി സംഘടനകളും സ്ഥലത്തെത്തി. ഒടുവിൽ, ഭാര്യയേയും മക്കളേയും അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ബഹളം ഉണ്ടാക്കിയ ആൾക്കാരെയും സംഭവ സ്ഥലത്ത് നിന്ന് നീക്കി.

ഭർത്താവ് സമാധിയായതാണെന്നും സമാധി തുറക്കാൻ അനുവദിക്കില്ലെന്നും നെയ്യാറ്റിൻകര ആറാംമൂട് സ്വദേശി ഗോപൻ സ്വാമിയുടെ ഭാര്യ സുലോചന പറഞ്ഞു. സമാധി തുറക്കാൻ ശ്രമിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് ഗോപൻസ്വാമിയുടെ മകൻ രാജസേനനും പ്രതികരിച്ചു. ഗോപൻ സ്വാമി വ്യാഴാഴ്ച രാവിലെ 11 മണിയോടെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകൻ രാജസേനൻ പറയുന്നത്. പൊലീസ് പൊളിക്കൽ നടപടികൾ ഉടൻ ആരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News