മരിച്ചയാളെ പിടിച്ച് കുത്തിയിരുത്തി കല്ലറക്കുള്ളില്‍ അടച്ച് സമാധിയായി എന്ന് ചിത്രീകരിച്ചു ഗംഭീരമായ ഒരു ആത്മീയ വ്യവസായ തട്ടിപ്പിനുള്ള ഹിന്ദു ഐക്യ വേദിക്കാരും കുടുംബാംഗങ്ങളും ഉള്‍പ്പെടെയുള്ളവരുടെ ഗൂഢശ്രമമാണ് പൊളിഞ്ഞുപാളീസായതെന്ന് എ പ്രദീപ്കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. നെയ്യാറ്റിന്‍കരക്കാര്‍ക്കും കോടതിക്കും പൊലീസിനും സല്യൂട്ട്. ഗോപന്‍ മരിച്ചതല്ല ‘സമാധി ആയതാണ് ‘എന്നാണ് ഭാര്യയും മക്കളും പറഞ്ഞത്. ഹിന്ദു ഐക്യ വേദിക്കാര്‍ അവരെ പിന്തുണച്ചു. സമാധി എന്ന പ്രതിഭാസം ശാസ്ത്രമോ, നിയമ വ്യവസ്ഥയോ സംഘികള്‍ ഒഴിച്ചുള്ള ലോകമോ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് താഴെ പൂര്‍ണമായി വായിക്കാം:
Read Also: ഷാരോണ്‍ രാജ് വധക്കേസ് ഒന്നാം പ്രതി ഗ്രീഷ്മ കുറ്റക്കാരി
നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞു.
സ്വാഭാവിക മരണമെന്ന് പോലീസ് പറഞ്ഞതായി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുന്നു.
ഇനി ആന്തരികാവയവങ്ങളുടെ രാസ പരിശോധന കൂടി നടക്കാനുണ്ട്…
വിഷാമംശമോ മറ്റോ ഉള്ളില്‍ ചെന്നിരുന്നോ
എന്ന് വ്യക്തമാകാനാണ് ഈ പരിശോധന.
എന്തായാലും ഒരു കാര്യം വ്യക്തമായി…
ഗോപന്‍ സ്വാമി സമാധിയായതല്ല സ്വഭാവികമായ മരണം സംഭവിച്ചത് ആണ്.
അത് മാത്രം നമ്മുടെ ചാനലുകള്‍ പറയുന്നില്ല..
ഇനി രാസ പരിശോധന റിപ്പോര്‍ട്ടില്‍
വിഷാമംശം ഉള്ളില്‍ ചെന്നു എന്നെങ്ങാ
നും കണ്ടെത്തിയാല്‍ അത്തരം കേസുകള്‍ നിയമത്തിനു മുന്നില്‍ ആത്മഹത്യയോ കൊലപാതകമോ അല്ലെങ്കില്‍ അബദ്ധത്തില്‍ വിഷം ശ്വസിച്ചോ ഒക്കെ സംഭവിച്ചേക്കാവുന്ന മരണം തന്നെയാണ്…
ഗോപന്‍ സ്വാമി മരിച്ചതല്ല ‘സമാധി ആയതാണ് ‘എന്നാണ് ഭാര്യയും മക്കളും പറഞ്ഞത്. ഹിന്ദു ഐക്യ വേദിക്കാര്‍ അവരെ പിന്തുണച്ചു.
സമാധി എന്ന പ്രതിഭാസം ശാസ്ത്രമോ, നിയമ വ്യവസ്ഥയോ സംഘികള്‍ ഒഴിച്ചുള്ള ലോകമോ അംഗീകരിക്കുന്നില്ല.
മരിച്ചയാളെ പിടിച്ച് കുത്തിയിരുത്തി കല്ലറക്കുള്ളില്‍ അടച്ച് സമാധിയായി എന്ന് ചിത്രീകരിച്ചു ഗഭീരമായ ഒരു ആത്മീയ വ്യവസായതട്ടിപ്പിനുള്ള ഹിന്ദു ഐക്യ വേദിക്കാരും കുടുംബാംഗങ്ങളും ഉള്‍പ്പെടെയുള്ളവരുടെ ഗൂഡ ശ്രമമാണ് പൊളിഞ്ഞു പാളിസായായത്…..
നെയ്യാറ്റിന്‍കരക്കാര്‍ക്കും കോടതിക്കും പോലീസിനും സല്യൂട്ട്..
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here