ഷാരോണ്‍ രാജ് വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചിരിക്കുന്നു. പത്തുമാസത്തെ ആസൂത്രണത്തിനൊടുവിലാണ് ഗ്രീഷ്മയും അമ്മാവനും ചേര്‍ന്ന് ഷാരോണിനെ അരുംകൊല ചെയ്തത്. ഇഞ്ചിഞ്ചായി മരണത്തിലേക്ക് തള്ളിവിടുന്ന കളനാശിനി കഷായത്തില്‍ കലര്‍ത്തി നല്‍കിയാണ് ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തിയത്. ഷാരോണ്‍ രാജ് വധക്കേസിന്റെ നാള്‍വഴികളിലേക്ക്…
2021 ഫെബ്രുവരി- കോളേജിലേക്കുള്ള ബസ് യാത്രയില്‍ തുടങ്ങിയ സൌഹൃദം പ്രണയമായി മാറുന്നു.
2022 മാര്‍ച്ച് നാല്- ആര്‍മി ഉദ്യോഗസ്ഥനുമായി വീട്ടുകാര്‍ ഗ്രീഷ്മയുടെ വിവാഹം നിശ്ചയം നടത്തുന്നു
2022 ഓഗസ്റ്റ് 22- ഷാരോണിനെ ഒഴിവാക്കാന്‍ വീട്ടുകാരുമായി നടത്തിയ ഗൂഢാലോചനയെ തുടര്‍ന്ന് ഗ്രീഷ്മ ജ്യൂസില്‍ ഗുളിക കലര്‍ത്തി ഷാരോണിന് കുടിക്കാന്‍ നല്‍കി. എന്നാല്‍ ഷാരോണ്‍ അപായപ്പെടാതെ രക്ഷപ്പെടുന്നു.
2022 ഒക്ടോബര്‍ 13- ഷാരോണുമായി സെക്‌സ് ചാറ്റ് നടത്തി ലൈംഗികബന്ധത്തിനായി ഗ്രീഷ്മ വീട്ടിലേക്ക് വിളിക്കുന്നു. പിറ്റേദിവസം അമ്മ ഒരു കല്യാണത്തിന് പോകുമെന്നും പത്തരയോടെ വീട്ടില്‍ എത്തണമെന്നും ഗ്രീഷ്മ പറയുന്നു
14- രാവിലെ പത്തരോടെ വീട്ടിലെത്തുന്ന ഷാരോണ്‍ ഗ്രീഷ്മയ്‌ക്കൊപ്പം ഒരു മണിക്കൂര്‍ ചെലവിടുന്നു. അതിനിടെയാണ് മുന്‍കൂട്ടി തയ്യാറാക്കിയ കളനാശിനി ചേര്‍ത്ത കഷായവും ജ്യൂസും ഇടവിട്ട് ഷാരോണിന് കുടിക്കാനായി നല്‍കുന്നു. ഗ്രീഷ്മയുടെ വീട്ടില്‍നിന്ന് തിരികെയെത്തിയ ഷാരോണ്‍ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് പാറശാലയിലെ ആശുപത്രിയില്‍ ചികിത്സ തേടുന്നു.
15- അസ്വസ്ഥത വര്‍ദ്ധിച്ചതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുന്നു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അന്ന് തന്നെ ഡിസ്ചാര്‍ജ് ചെയ്തു
16- വായില്‍ വ്രണം ഉണ്ടായതിന് ഇഎന്‍ടി ഡോക്ടറെ കാണിച്ചു. ഡോക്ടര്‍ നല്‍കിയ മരുന്ന് കഴിക്കാന്‍ സാധിച്ചില്ല
17- പിറ്റേന്ന് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുന്നു. വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായതോടെ രാത്രിയില്‍ ഡയാലിസിസ് നടത്തി.
18- എന്തെങ്കിലും പാനീയം കഴിച്ചിട്ടുണ്ടോയെന്ന് ഡോക്ടര്‍മാരും നഴ്‌സും തുടര്‍ച്ചയായി ചോദിച്ചപ്പോഴാണ് കഷായം കുടിച്ച വിവരം ഷാരോണ്‍ ആദ്യമായി വെളിപ്പെടുത്തുന്നത്.
19- വീണ്ടും ഡയാലിസിസ് നടത്തുന്നു. ഷാരോണിന് നല്‍കിയ കഷായത്തെക്കുറിച്ച് ബന്ധുക്കള്‍ ഗ്രീഷ്മയെ വിളിച്ച് അന്വേഷിക്കുന്നു. ഗൂഗിളില്‍ തെരഞ്ഞ് ഒരു കഷായത്തിന്റെ ചിത്രം ഗ്രീഷ്മ അയച്ചുനല്‍കുന്നു.
20- ഷാരോണിന്റെ ആരോഗ്യനില വഷളാകുന്നു. മള്‍ട്ടി സ്‌പെഷ്യാലിറ്റി ഐസിയുവിലേക്ക് മാറ്റുന്നു. മജിസ്‌ട്രേറ്റ് എത്തി മൊഴി രേഖപ്പെടുത്തി
21- പാറശാല പൊലീസ് ആശുപത്രിയിലെത്തി ഷാരോണിന്റെ മൊഴി രേഖപ്പെടുത്തി. കരളിന്റെ പ്രവര്‍ത്തനം തകരാറിലാകുന്നു
25- വൈകിട്ടോടെ വെന്റിലേറ്ററിലേക്ക് മാറിയെങ്കിലും ആറ് മണിയോടെ മരണം സംഭവിക്കുന്നു.
26- സംസ്‌ക്കാരം നടത്തിയശേഷം വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുന്നു
29- അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു
30- ഗ്രീഷ്മയെ റൂറല്‍ എസ്.പി ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിനൊടുവില്‍ ഗ്രീഷ്മ കുറ്റം സമ്മതിക്കുന്നു. പിറ്റേദിവസം ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നു
2023 ജനുവരി 2- കേസെടുത്ത് 85-ാം ദിവസം നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ ഗ്രീഷ്മ ഒന്നാം പ്രതിയും അമ്മ സിന്ധു രണ്ടാം പ്രതിയും അമ്മാവന്‍ നിര്‍മല്‍ കുമാര്‍ നായര്‍ മൂന്നാം പ്രതിയുമായാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
2025 ജനുവരി മൂന്ന്- കേസില്‍ അന്തിമവാദം പൂര്‍ത്തിയായി
17- ഒന്നാം പ്രതി ഗ്രീഷ്മയും അമ്മാവന്‍ നിര്‍മല്‍ കുമാര്‍ നായരും കുറ്റക്കാരാണെന്ന് കോടതി വിധിക്കുന്നു. രണ്ടാം പ്രതിയായിരുന്ന അമ്മ സിന്ധുവിനെ കോടതി വെറുതെവിട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here