ഗ്രീഷ്മ തന്റെ ഉയിരെടുക്കുമെന്ന് ഷാരോണ്‍ രാജ് ഒരിക്കലും കരുതിയിരുന്നില്ല. മരിക്കുന്ന സമയത്തും ഗ്രീഷ്മ തനിക്ക് വിഷം നല്‍കിയെന്ന് അവന്‍ പൂര്‍ണമായും വിശ്വസിച്ചിരുന്നില്ല എന്നാണ് നേര്. അത്രയും ഗാഢമായ പ്രണയമായിരുന്നു ഷാരോണിന് ഗ്രീഷ്മയോട്. ഗ്രീഷ്മയുടെ താമസസ്ഥലത്ത് വെച്ചാണ് ഷാരോണിന് കളനാശിനി കലര്‍ന്ന കഷായം നല്‍കുന്നത്.
2022 ഒക്ടോബര്‍ 14ന് ഷാരോണിനെ ഗ്രീഷ്മ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കൊല്ലണമെന്ന ഗൂഢോദ്ദേശ്യത്തോടെയായിരുന്നു പ്രണയം അഭിനയിച്ചുള്ള ഈ വിളിച്ചുവരുത്തല്‍. അമ്മാവന്‍ കൃഷിയിടത്തിലേക്ക് വാങ്ങുന്ന കളനാശിനി കുടിച്ചാല്‍ മനുഷ്യന്‍ മരിക്കുമെന്ന് ഗ്രീഷ്മ ഗൂഗിളില്‍ നോക്കി മനസിലാക്കിയിരുന്നു.
രാവിലെ പത്തരയോടെ ഷാരോണ്‍ ഇവിടെയെത്തി. എത്തി അല്‍പ്പസമയം കഴിഞ്ഞപ്പോഴേക്കും ഗ്രീഷ്മ കളനാശിനി കലര്‍ന്ന കഷായം നല്‍കി. ചലഞ്ചിന്റെ മറവിലാണ് കഷായം കുടിക്കാൻ പ്രേരിപ്പിച്ചത്. അത് കുടിച്ചത് മുതല്‍ ഷാരോണ്‍ ഛര്‍ദിച്ച് തുടങ്ങി. അരമണിക്കൂറോളം അവൻ അവിടെ ചെലവഴിച്ചു. ഛര്‍ദി നില്‍ക്കാതായതോടെ ആശുപത്രിയിലേക്ക്. 11 ദിവസമാണ് ചികിത്സയില്‍ കഴിഞ്ഞത്. ഒടുവില്‍ ആന്തരികാവയവങ്ങള്‍ തകര്‍ന്ന് മരണത്തിന് കീഴടങ്ങി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here