തണലൊരുക്കാൻ എൻ ജി ഒ യൂണിയൻ;ഭവനരഹിതർക്കായി 60 വീടുകൾ നിർമിക്കും

തല ചായ്ക്കാനിടമില്ലാത്ത അറുപത് നിർധന കുടുംബകൾക്ക് എൻ ജി ഒ യൂണിയൻ തണലൊരുക്കും. വജ്ര ജൂബിലിയുടെ ഭാഗമായി 60 വീടുകൾ നിർമിച്ചു നൽകുന്ന പദ്ധതിക്കാണ് കണ്ണൂരിൽ തുടക്കമായത്. സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ചു.

Also Read:ഏക സിവിൽ കോഡ് വെല്ലുവിളി; വിമർശനവുമായി പാളയം ഇമാം

കണ്ണൂർ ചെറുപഴശ്ശിയിലെ കെ പി മുകുന്ദനും കുടുംബത്തിനും നിർമിച്ചു നൽകുന്ന വീടിന് തറക്കല്ലിട്ടു കൊണ്ടാണ് ബൃഹത്തായ കാരുണ്യ പദ്ധതിക്ക് എൻ ജി ഒ യൂണിയൻ തുടക്കം കുറിച്ചത്. സംസ്ഥാനത്തെ അതിദാരിദ്ര്യം അനുഭവിക്കുന്ന 60 കുടുംബങ്ങൾക്കാണ് എൻ ജി ഒ യൂണിയൻ വീട് നിർമിച്ചു  നൽകുന്നത്. പാവങ്ങൾക്ക് കിടപ്പാടമൊരുക്കുക വഴി എൻ ജി ഒ യൂണിയൻ മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Also Read:പതിനേഴുകാരനെ പൊലീസ് വെടിവെച്ചു കൊന്നു;ഫ്രാൻസിൽ പ്രതിഷേധം ശക്തം

അറുപത്  വീടുകളുടെയും നിർമാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ അജിത് കുമാർ വ്യക്തമാക്കി. യൂണിയൻ സംസ്ഥാന പ്രസിഡ എം വി ശശിധരൻ അധ്യക്ഷത വഹിച്ചു. മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് എം വി അനിത,FSETO ജില്ലാ പ്രസിഡണ്ട് കെ ശശീന്ദ്രൻ,എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡണ്ട് പി പി സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News