കോട്ടൂരിലെ കുരുന്നുകൾക്ക് തണലൊരുക്കി എൻജിഒ യൂണിയൻ

തിരുവനന്തപുരം കോട്ടൂരിലെ കുരുന്നുകള്‍ക്ക് തണലൊരുക്കി എന്‍.ജി.ഒ യൂണിയന്റെ മാതൃക. സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറ്റം മന്ത്രി കെ.രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ജനപ്രതിനിധികളും എന്‍.ജി.ഒ യൂണിയന്‍ നേതാക്കളും പങ്കെടുത്തു. വിഒ- കേരള എന്‍.ജി.ഒ യൂണിയന്‍ വജ്രജൂബിലിയുടെ ഭാഗമായി 60 സ്‌നേഹവീടുകളാണ് നിര്‍മ്മിച്ചു നല്‍കുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം സൗത്ത് ജില്ല നിര്‍മ്മിക്കുന്ന 5 വീടുകളില്‍ ഒന്നാണ് കഴിഞ്ഞ ദിവസം ഗുണഭോക്താവിന് കൈമാറിയത്. കുറ്റിച്ചല്‍ പഞ്ചായത്തിലെ കോട്ടൂരില്‍ മൂസാ ഷുഹൈബ്, ഫാത്തിമത്ത് ഷബ എന്നീ നിരാലംബരായ കുരുന്നുകള്‍ക്കായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നാലാമത്തെ സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറ്റം മന്ത്രി കെ.രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.

Also Read: തൃശ്ശൂരിൽ ബീവറേജ് ഔട്ട്ലെറ്റിൽ മോഷണം; കവർന്നത് 65,000 രൂപയുടെ മദ്യക്കുപ്പികൾ

ചടങ്ങില്‍ സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് മേല്‍നോട്ടം വഹിച്ച സുരേഷ് കുമാറിന് അഡ്വ.ജി.സ്റ്റീഫന്‍ എം.എല്‍.എ ഉപഹാരം നല്‍കി. യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബി.അനില്‍കുമാര്‍, ജില്ലാപഞ്ചായത്തംഗം എ.മിനി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.ഗിരി, സംഘാടക സമിതി ചെയര്‍മാന്‍ എം.അഭിലാഷ്, കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ നിസാര്‍ മാങ്കുടി തുടങ്ങിയവര്‍ സംസാരിച്ചു. യൂണിയന്‍ സൗത്ത് ജില്ലാ പ്രസിഡന്റ് എം.സുരേഷ്ബാബു അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ്.സജീവ്കുമാര്‍ സ്വാഗതം പറഞ്ഞു. യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗംങ്ങളായ പി.ആര്‍.അശാലത, പനവൂര്‍ നാസര്‍, ജില്ലാ ഭാരവാഹികളായ ഷിനുറോബര്‍ട്ട്, ജി.ഉല്ലാസ്‌കുമാര്‍, കെ.ആര്‍.സുഭാഷ്, ജെ.ശ്രീമോന്‍, എം.ജെ. ഷീജ തുടങ്ങിയവര്‍ സംസാരിച്ചു.

Also Read: 60 കഥാപാത്രങ്ങളെ സ്വർണനൂലിൽ നെയ്തെടുത്ത് നെപ്പോളിയന്‌ പിറന്നാൾ സമ്മാനം, ജയസുധയ്ക്ക് നന്ദി പറഞ്ഞ് ഇയ്‌ല സിൽക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News