‘മുടങ്ങിപ്പോയ പദ്ധതി യാഥാർത്ഥ്യമാകുന്നു, 2025 ഡിസംബറിൽ എൻഎച്ച്66 നിർമാണം പൂർത്തിയാകും; മന്ത്രി മുഹമ്മദ് റിയാസ്

Muhammed Riyas

കാസർകോട് മുതൽ തിരുവന്തപുരം വരെയുള്ള ദേശീയ പാത എൻഎച്ച്66 2025 ഡിസംബർ മാസത്തോടെ പൂർത്തിയാക്കാനാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്.
എൻഎച്ച്66 പ്രവർത്തികളുടെ പ്രവർത്തന പുരോഗതി മന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തി എന്നും അദ്ദേഹം വ്യക്തമാക്കി.

“കേന്ദ്ര സർക്കാർ പണം നൽകാതിരുന്നപ്പോൾ സംസ്ഥാനം 5580 കോടി രൂപ ചിലവഴിച്ചു.2025 മെയ് മാസം ഓടെ ആദ്യ ഘട്ട പൂർത്തിയാക്കും. .രണ്ടാം ഘട്ടം ഡിസംബറിൽ പൂർത്തിയാക്കും.17 പുതിയ റോഡുകളുടെ പദ്ധതി മുന്നോട്ട് വെച്ചു. പോർട്ട് കൺവെടിവിട്ടി റോഡുകൾക്ക് പ്രാധാന്യം നൽകും.വിമാനത്താവളവുമായി ബന്ധപ്പെടുത്തുന്ന റോഡുകൾ നിർമ്മിക്കും” – മന്ത്രി പറഞ്ഞു.

ALSO READ; അന്താരാഷ്ട്ര നിർമിതബുദ്ധി കോൺക്ലേവ് തിരുവനന്തപുരത്ത്

വന്ദേ ഭാരതിന് ശേഷം ജനങ്ങൾക്ക് സിൽവർ ലൈനിനോടുള്ള താത്പര്യം കൂടി.കേരളത്തിൽ മികച്ച റോഡുകളാണ് ഉള്ളത്.
റോഡ് നിർമ്മാണത്തിൽ തെറ്റായ പ്രവണതകൾ തടയാനുള്ള നടപടികൾ സർക്കാർ കൈ കൊണ്ടു. പ്രവർത്തനങ്ങളിലെ സുതാര്യത ഉറപ്പ് വരുത്തി. കാലാവസ്ഥ പ്രതികൂല സാഹചര്യത്തിലും മികച്ച പ്രവർത്തനം നടത്തി പരിഹാരം കാണും.വിഴിഞ്ഞം ഇൻ്റർനഷണൽ സി പോർട്ടിൽ
ക്ലവർലീഫ് കണക്ഷന് അനുകൂല സമീപനം ഉണ്ടായി എന്ന് അദ്ദേഹം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News