യാത്രക്കാര്‍ക്കിട്ട് പണി കൊടുത്ത് കേന്ദ്ര സര്‍ക്കാര്‍. 100 മീറ്റര്‍ പരിധിക്കുപുറത്തേക്ക് നീണ്ടാല്‍ സൗജന്യമായി കടത്തിവിടണമെന്ന ഉത്തരവ് ദേശിയപാത അതോറിറ്റി പിന്‍വലിച്ചു. ടോള്‍ ബൂത്തിന് മുന്നില്‍ എത്ര കിലോമീറ്ററുകളോളം വണ്ടിയുമായി കിടന്നാലും കുഴപ്പമില്ല എന്നതാണ് കേന്ദ്രത്തിന്റെ തീരുമാനം.
പുതിയ തീരുമാനത്തോടെ പാലിയേക്കര ടോള്‍ പ്ലാസയിലുള്‍പ്പെടെ വലിയ ഗതാഗതക്കുരുക്കാകും ഇനി ഉണ്ടാവുക. വാഹനങ്ങളുടെ നിര 100 മീറ്ററില്‍ കൂടുന്ന പക്ഷം ടോള്‍ തുക ഈടാക്കാതെ ടോള്‍ബൂത്തിന് മുന്‍വശത്തുള്ള വാഹനങ്ങള്‍ തുറന്നുവിടണമെന്ന് മൂന്ന് വര്‍ഷം മുമ്പാണ് എന്‍.എച്ച്.എ.ഐ. നിര്‍ദേശിച്ചത്.
Also Read : ഹോട്ടല്‍ മുറികളിലെ ഒളിക്യാമറ കണ്ടുപിടിക്കാന്‍ ഒരു എളുപ്പവിദ്യ; ഇങ്ങനെ ചെയ്തുനോക്കൂ
രാജ്യത്ത് ഫാസ്ടാഗ് സംവിധാനം ഏകദേശം പൂര്‍ണമായും നടപ്പായതോടെയാണ് ദേശീയപാത അതോറിറ്റി 2021-ല്‍ നിര്‍ദേശം കൊണ്ടുവന്നത്. 10 സെക്കന്‍ഡ് പോലും വാഹനങ്ങള്‍ കാത്തിരിക്കാന്‍ പാടില്ലെന്ന ഉദ്ദേശ്യത്തോടെയാണ് 100 മീറ്റര്‍ പരിധി കൊണ്ടുവന്നത്. എന്നാല്‍, ടോള്‍ കമ്പനികളുടെ നിബന്ധനക്കരാറില്‍ ഇത് ഉള്‍പ്പെട്ടിരുന്നില്ല.
ജി.പി.എസ്. അധിഷ്ഠിത ടോള്‍സംവിധാനം നടപ്പാക്കാന്‍ കേന്ദ്ര റോഡ് ഉപരിതലമന്ത്രാലയം തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് 100 മീറ്റര്‍പരിധി എടുത്തുകളയാന്‍ തീരുമാനിച്ചത്. കാത്തിരിപ്പ് സമയം അഞ്ചുമിനിറ്റോ അതില്‍ കൂടുതലോയുള്ള 100 ടോള്‍പ്ലാസകളിലെ ട്രാഫിക് നിരീക്ഷിക്കാന്‍ തത്സമയസംവിധാനം ഒരുക്കാനാണ് അതോറിറ്റിയുടെ നീക്കം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here