എൻ എച്ച് എ ഐ യുടെ കടം കേന്ദ്ര കടമായി കണക്കാക്കാൻ കഴിയില്ല; കേന്ദ്രസർക്കാരിന്റേത് ഇരട്ടത്താപ്പെന്ന് ജോൺ ബ്രിട്ടാസ് എം പി

എൻ എച്ച് എ ഐ യുടെ കടം കേന്ദ്ര കടമായി കണക്കാക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ. ജൂൺ വരെ ഉള്ള കണക്കനുസരിച്ചു 3,42,086 കോടിയാണ് കടം. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണ് ഗതാഗത മന്ത്രാലയം രേഖാമൂലം മറുപടി നൽകിയത്.

also read: ‘പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി നടക്കുന്നത് കാവിവത്ക്കരണം; ചരിത്രത്തെ വക്രീകരിക്കുന്നു’: സ്പീക്കര്‍ എ എന്‍ ഷംസീര്‍

സംസ്ഥാന സർക്കാറുകളുടെ രാഷ്ട്രീയ സാമ്പത്തിക അവകാശങ്ങൾ കവർന്നെടുക്കുക എന്നതാണ് കേന്ദ്രസർക്കാറിന്റെ മുഖമുദ്ര എന്ന് ബ്രിട്ടാസ് എംപി പറഞ്ഞു.കേന്ദ്രസർക്കാരിന്റേത് ഇരട്ടത്താപ്പ് നയമാണ് എന്നും ബ്രിട്ടാസ് പറഞ്ഞു

ഒരു സംസ്ഥാനത്തും വികസനം നടക്കാൻ പാടില്ല, അതുകൊണ്ടാണ് കിഫ്‌ബി എടുക്കുന്ന കടം പോലും സംസ്ഥാന സർക്കാരിന്റെ കടമായിട്ട് കണ്ട് കേരളത്തിന്റെ കടമെടുപ്പിനെ സാരമായി വെട്ടിക്കുറച്ചത്.

also read: നിലപാടിലുറച്ച് സ്പീക്കർ എ എൻ ഷംസീർ; ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നത് വിശ്വാസത്തെ തള്ളിപ്പറയലല്ല

എന്നാൽ കേന്ദ്രത്തിൽ ഈ നിയമവും ബാധകമല്ല. ദേശീയ പാത വികസനത്തിന് വേണ്ടി പൂർണമായും കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിന്റെ കടമെടുപ്പ് അത് കേന്ദ്രത്തിന്റെ പൊതുകടമായി കണക്കുകയില്ല എന്നാണ് സർക്കാരിന്റെ വാദമെന്നും ബ്രിട്ടാസ് പറഞ്ഞു. ഇത് തന്നെയാണ് കേന്ദ്രസർക്കാരിന്റെ കാപട്യം എന്നാണ് ബ്രിട്ടാസ് വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News