നിരോധിത ഭീകര സംഘടനയായ ഐഎസ്‌ഐഎസുമായി ബന്ധമുള്ളവരെ കണ്ടെത്താന്‍ എന്‍ഐഎ മഹാരാഷ്ട്രയിലും കര്‍ണാടകയിലും ഉള്‍പ്പെടെ നടത്തിയ റെയ്ഡില്‍ 15 പേരെ അറസ്റ്റ് ചെയ്തു. നിരോധിത സംഘടനയുടെ ഭീകര പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ചതിന് 15 പ്രതികളെ പിടികൂടിയതായി എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. മഹാരാഷ്ട്രയിലെ പദ്ഘ-ബോരിവാലി, താനെ, മീരാ റോഡ്, പൂനെ, കര്‍ണാടകയിലെ ബെംഗളൂരു എന്നിവിടങ്ങളിലെ 44 സ്ഥലങ്ങളിലാണ് എന്‍ഐഎ സംഘം പരിശോധന ശക്തമാക്കിയത്.
ALSO READ: കോഴിക്കോട് കാൽ കിലോയിലധികം എംഡിഎംഎയുമായി യുവാവ് പിടിയിൽ
പരിശോധനയില്‍ വന്‍തോതില്‍ കണക്കില്‍ പെടാത്ത പണം, തോക്കുകള്‍, മാരക ആയുധങ്ങള്‍, പ്രധാനപ്പെട്ട ചില രേഖകള്‍,സ്മാര്‍ട്ട് ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ALSO READ: ലോകത്തെ ഏറ്റവും പ്രമുഖ നഗരമായി ‘ഖിദ്ദിയ’ മാറും; സൗദി കീരീടാവകാശി
വിദേശത്തുനിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ് പ്രതികളുടെ പ്രവര്‍ത്തനമെന്ന് എന്‍ഐഎ കണ്ടെത്തി. ഐഎസിന്റെ അജണ്ട ഇന്ത്യയില്‍ നടപ്പാക്കുകയായിരുന്നു ലക്ഷ്യം. ഇവര്‍ ഐഇഡി കൈകാര്യം ചെയ്യുന്നതില്‍ ഉള്‍പ്പടെ പരിശീലനം നേടിയിട്ടുണ്ട്.
ഇന്ത്യയിലുടനീളം ഭീകരതയും അക്രമവും വ്യാപിപ്പിക്കാനുള്ള ഗൂഢാലോചന നടത്തിയ പദ്ഘ-ബോരിവാലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐസിസ് മഹാരാഷ്ട്ര മൊഡ്യൂളിലെ അംഗങ്ങളാണ് പ്രതികള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here