മണിപ്പുര്‍ കലാപത്തിലെ രാജ്യാന്തര ഗൂഢാലോചന; ഒരാള്‍ അറസ്റ്റില്‍

മണിപ്പുര്‍ കലാപത്തിലെ രാജ്യാന്തര ഗൂഢാലോചനയില്‍ ഒരാള്‍ അറസ്റ്റില്‍ . ചുരാചന്ദ്പൂര്‍ സ്വദേശിയെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. മ്യാന്‍മര്‍, ബംഗ്ലദേശ് പോലെയുള്ള രാജ്യങ്ങളിലെ ഭീകരസംഘടനകളുമായുള്ള ബന്ധത്തിന്റെ പേരിലാണ് അറസ്റ്റ്. അറസ്റ്റിലായ ആളെ ചോദ്യം ചെയ്യലിനായി ദില്ലിയിലെത്തിച്ചു

ചുരാചന്ദ്പൂര്‍ സ്വദേശിയെയാണ് കലാപത്തിലെ രാജ്യാന്തര ഗൂഡാലോചനയില്‍ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. വിവിധ ഗോത്രങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തി രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ പ്രതി ശ്രമിച്ചെന്നാണ് എന്‍ഐഎ കണ്ടെത്തല്‍.

Also Read : ഗൂഗിൾ മാപ്പിനും വഴി തെറ്റും; മുന്നറിയിപ്പുമായി കേരളാപൊലീസ്

വംശീയ വിള്ളല്‍ ഉണ്ടാക്കാന്‍ മ്യാന്‍മറും ബംഗ്ലാദേശും കേന്ദ്രീകരിച്ചുള്ള ഭീകരവാദി ഗ്രൂപ്പുകള്‍ ഇന്ത്യയിലെ ഭീകര സംഘടന കളുമായി ഗൂഢാലോചന നടത്തി. ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങാന്‍ വിദേശ ഭീകര സംഘടനകള്‍ ഫണ്ട് നല്‍കിയെന്നാണ് കണ്ടെത്തല്‍.

അതേസമയം മെയ്‌തേയ് വിഭാഗത്തിലെ രണ്ട് വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തില്‍ പ്രതിഷേധം ആളികത്തുകയാണ്.  മണിപ്പുരില്‍ വിദ്യാര്‍ഥികളുടെ കൊലപാതത്തില്‍ പ്രതിഷേധിച്ചവരെ സുരക്ഷാസേന ക്രൂരമായി ആക്രമിച്ചെന്നാരോപിച്ചുള്ള മെയ്‌തെയ് വിഭാഗത്തിന്റെ പ്രതിഷേധം പടരുകയാണ്.

മെയ്‌തെയ്കളിലെ തീവ്രസംഘടനയായ ആരംഭായ് തെങ്കോല്‍ ഇംഫാല്‍ ടൗണില്‍ വന്‍ പ്രതിഷേധപ്രകടനം നടത്തി. ദ്രുതകര്‍മസേന പ്രതിഷേധക്കാരുടെ സമീപത്തെത്തി പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചെന്നും മനുഷ്യാവകാശം, ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായുള്ള ചട്ടങ്ങള്‍ എന്നിവ ലംഘിക്കപ്പെട്ടുവെന്നാണ് ആരോപണം.

Also Read : ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ വേട്ടയുമായി ഇന്ത്യ; ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണം

അതിനിടെ, മണിപ്പൂര്‍ സംഘര്‍ഷം തടയുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന നേതാക്കള്‍ കുറ്റപ്പെടുത്തിയതിന് പിന്നാലെ നേതൃത്വത്തെ അനുനയിപ്പിക്കാനാണ് കേന്ദ്ര നേതാക്കളുടെ നീക്കം. സ്വന്തം സര്‍ക്കാരിനെതിരെ പാര്‍ട്ടി രംഗത്തുവന്നത് പ്രശ്‌നം രൂക്ഷമാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News