ഖാലിസ്ഥാൻ ഭീകരൻ അർഷ്ദീപ് സിംഗ് ദാല യുടെ അനുയായി അറസ്റ്റിൽ

Balijeeth sing

ഖാലിസ്ഥാൻ ഭീകരൻ അർഷ്ദീപ് സിംഗ് ദാല എന്ന അർഷ് ദാലയുടെ അടുത്ത അനുയായിയെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. വ്യാഴാഴ്ച ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഡൽഹി വിമാനത്താവളത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ബൽജീത് മൗർ എന്ന ബൽജീത് സിങ്ങാണ് പിടിയിലായത്.

യുഎഇയിൽ നിന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് എൻഐഎ പ്രസ്താവനയിൽ പറഞ്ഞു. നിരോധിത സംഘടനയായ ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സിലേക്ക് (കെടിഎഫ്) ആളുകളെ റിക്രൂട്ട് ചെയ്യുക, തീവ്രവാദ പണം നൽകുക എന്നിവയിൽ ബൽജീത് മൗറിന് പങ്കുള്ളതായി എഎൻഐഎ അന്വേഷണത്തിൽ കണ്ടെത്തി.

Also Read: കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ അറസ്റ്റില്‍

ഇയാൾക്കെതിരെ 2024 ജൂണിൽ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ഫെബ്രുവരിയിൽ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. പഞ്ചാബിൽ ഭീകരത അഴിച്ചുവിടാനുള്ള കെടിഎഫ് ഗൂഢാലോചനയിലെ പ്രധാന സൂത്രധാരൻ ഇയാളാണെന്ന് കണ്ടെത്തിയതായും എൻഐഎ അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News