ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സയീദ് സലാഹുദീനിന്‌റെ മകന്‌റെ വീട് എന്‍ഐഎ കണ്ടുകെട്ടി. തിങ്കളാഴ്ച്ചയാണ് ജമ്മുകശ്മീരിലെ രാം ബാഗിലെ വീട് കണ്ടുകെട്ടിയത്. സയീദ് അഹമ്മദ് ഷക്കീലിന്‌റെ പേരിലുള്ള വീടാണ് ഇപ്പോള്‍ എന്‍ഐഎയുടെ കസ്റ്റഡിയിലുള്ളത്.
യുഎപിഎ നിയമപ്രകാരം കേടതി ഉത്തരവിന്‌റെ അടിസ്ഥാനത്തിലാണ് നടപടി. കണ്ടുകെട്ടല്‍ പ്രഖ്യാപിച്ച് വീടിനുമുന്നില്‍ നോട്ടീസ് പതിപ്പിച്ചു. ഹിസ്ബുള്‍ മുജാഹിദീനുമായി ബന്ധപ്പെട്ട കൂടുതല്‍ വീടുകളും സ്ഥലങ്ങളും കണ്ടുകെട്ടുമെന്നാണ് എന്‍ഐഎ വൃത്തങ്ങളില്‍ നിന്നുള്ള വിവരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here