ലക്ഷ്യം സ്‌ഫോടനങ്ങള്‍; ഐഎസ്‌ഐഎസിനെ തകര്‍ത്ത് എന്‍ഐഎ, എട്ടു പേര്‍ പിടിയില്‍

കര്‍ണാടകയിലെ ബല്ലാരി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുകയായിരുന്ന ഐഎസ്‌ഐഎസ് സംഘത്തെ തകര്‍ത്ത് എന്‍ഐഎ. തിങ്കളാഴ്ച നടന്ന പരിശോധനയില്‍ എട്ടു പേരാണ് പിടിയിലായത്. സ്‌ഫോടനം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പിലാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ദില്ലിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ദില്ലി കൂടാതെ ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തി.

ALSO READ: കുളം വൃത്തിയാക്കുന്നതിനിടെ മണ്ണുമാന്തി യന്ത്രം കുളത്തിൽ വീണ് ഡ്രൈവർ മരിച്ചു

19 ഇടങ്ങളിലാണ് എന്‍ഐഎ പരിശോധന നടത്തിയത്. കര്‍ണാടകയിലെ ബല്ലാരി, ബംഗളുരു, മഹാരാഷ്ട്രയിലെ അമരാവതി, മുംബൈ, പൂനെ, ജാര്‍ഖണ്ഡിലെ ജംഷഡ്പൂര്‍, ബൊക്കാരോ എന്നിവിടങ്ങളിലുമടക്കമാണ് റെയ്ഡ് നടന്നത്. മിനാസ് അഥവാ മുഹമ്മദ് സുലൈമാന്‍ എന്നയാളുടെ നേതൃത്വത്തിലായിരുന്നു ഈ സംഘത്തിന്റെ പ്രവര്‍ത്തനം. ഭീകര പ്രവര്‍ത്തനം പ്രചരിപ്പിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം.

ALSO READ: “നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധങ്ങൾ മുൻ തീരുമാനപ്രകാരം നടക്കുന്നത്”: മുഖ്യമന്ത്രി പിണറായി വിജയൻ

പിടിയിലായവരുടെ പക്കല്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍, സള്‍ഫര്‍, പൊട്ടാസ്യം നൈട്രേറ്റ്, ചാര്‍ക്കോള്‍, വെടിമരുന്ന്, മൂര്‍ച്ഛയേറിയ ആയുധങ്ങള്‍, കണക്കില്‍പ്പെടാത്ത പണം, നിരവധി രേഖകള്‍, സ്മാര്‍ട്ട് ഫോണ്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ഐഇഡികള്‍ നിര്‍മിച്ച് ഭീകരാക്രമണം നടത്താനായിരുന്നു ഇവരുടെ ഉദ്ദേശം. കോളേജ് വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും ഇവര്‍ നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News