‘നടന്നത് തീവ്രവാദ പ്രവർത്തനം, മതേതര സൗഹാർദ്ദത്തിന് പോറൽ ഏൽപ്പിച്ചു’; ശക്തമായ നിരീക്ഷണവുമായി എൻഐഎ കോടതി

അധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസിൽ ശക്തമായ നിരീക്ഷണവുമായി ഹൈക്കോടതി. ടി ജെ ജോസഫിനെതിരെ നടന്നത് തീവ്രവാദ പ്രവർത്തനമെന്നും പ്രതികളുടെ പ്രവൃത്തി മതേതര സൗഹാർദ്ദത്തിന് പോറലേൽപ്പിച്ചുവെന്നും കോടതി നിരീക്ഷിച്ചു.

ALSO READ: തൊടുപുഴയിൽ KSEB അധിക ബില്ല് ഈടാക്കിയ സംഭവം; ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

അധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസിൽ നടന്നത് തീവ്രവാദ പ്രവർത്തനമാണ്. പ്രതികളുടെ പ്രവൃത്തി മതേതര സൗഹാർദ്ദത്തിന് പോറൽ ഏൽപ്പിച്ചു. അധ്യാപകന്റെ കൈവെട്ടിയതിലൂടെ മതാധിഷ്ഠിത നീതിന്യായ വ്യവസ്ഥ ഉണ്ടാക്കാനാണ് പ്രതികൾ ശ്രമിച്ചത്. ഇത് ജനാധിപത്യവിരുദ്ധമാണ്. പ്രതികൾ നിയമം കയ്യിലെടുക്കുകയും സ്വന്തമായി നിയമം നടപ്പാക്കുകയും ചെയ്തു. ചെയ്തത് മതനിന്ദ ആണെന്ന് സ്വയം പ്രഖ്യാപിച്ച് ശിക്ഷ നടപ്പാക്കി. സമാന സംഭവം ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടി വേണമെന്നും പ്രതികൾക്ക് മാനസാന്തരം ഉണ്ടാകും എന്ന് പറയാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

ALSO READ: ‘അമ്മേടെ വയറ്റില്‍ കുഞ്ഞുവാവ, ഡാഡിയുടെ വയറ്റില്‍ ദോശ’; വിശേഷം പങ്കുവെച്ച് പേര്‍ളിമാണി

പ്രൊഫ. ടിജെ ജോസെഫിന്റെ കൈപ്പത്തി വെട്ടിയ കേസിലെ രണ്ടാം ഘട്ട വിധി അല്പസമയം മുൻപാണ് പ്രഖ്യാപിച്ചത്. കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടാം പ്രതി സജിന്‍, മൂന്നാം പ്രതി നാസര്‍, അഞ്ചാം പ്രതി നജീവ് എന്നിവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മറ്റ് രണ്ട് പ്രതികളായ മൊയ്തീന്‍ കുഞ്ഞ്, അയ്യൂബ്, നൗഷാദ് എന്നിവര്‍ക്ക് മൂന്ന് വര്‍ഷത്തെ തടവും വിധിച്ചു.

ALSO READ: മോഹൻലാൽ വീണ്ടും ജീത്തു ജോസഫിനൊപ്പം; ദൃശ്യം മൂന്നാം ഭാഗമോ എന്ന് ആരാധകർ

ചോദ്യ പേപ്പര്‍ വിവാദത്തെ തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ സംഭവം നടന്ന് 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാംഘട്ട വിചാരണ പൂര്‍ത്തിയായത്. സംഭവത്തിനുശേഷം വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്ത് വേവ്വേറെ കുറ്റപത്രം സമര്‍പ്പിച്ചാണ് എന്‍ ഐ എ വിചാരണ പൂര്‍ത്തിയാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News