ബംഗാളില്‍ എന്‍ഐഎ ഉദ്യോസ്ഥര്‍ക്ക് നേരെ നാട്ടുകാരുടെ ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്

പശ്ചിമബംഗാളിലെ ഭൂപാട്ടിനഗര്‍ പ്രദേശത്ത് എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക് നേരെ നാട്ടുകാരുടെ ആക്രമണം. 2022ല്‍ കിഴക്കന്‍ മേദിനിപൂരില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനാണ് ഇവര്‍ എത്തിയത്.

ALSO READ: ഒരേദിവസം ആൺകുഞ്ഞും പെൺകുഞ്ഞും; അമ്മത്തൊട്ടിലിൽ കരുതലിനെത്തിയവർ ‘മാനവും’ ‘മാനവിയും’ ആയി

സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇവര്‍ക്ക് നേരെ കല്ലേറുമുണ്ടായി. ഉദ്യോഗസ്ഥരുടെ വാഹനത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരം അറസ്റ്റുകള്‍ നടത്തുന്നതെന്തിനാണെന്നും പാതിരാത്രി പരിശോധനകള്‍ നടത്തുന്നത് എന്തിനാണെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ചോദിച്ചു. സ്ത്രീകളടക്കം ഉദ്യോഗസ്ഥരെ ആക്രമിച്ചതെന്നത് തെറ്റാണെന്നും അവരാണ് ആക്രമിക്കപ്പെട്ടതെന്നും മമത പറഞ്ഞു. അര്‍ധരാത്രി  വീടുകള്‍ കയറിയിറങ്ങിയാല്‍ പിന്നെ എന്താണ് ചെയ്യുകയെന്ന് ചോദിച്ച മമത സ്ത്രീകള്‍ അവരുടെ മാനത്തിന് വേണ്ടി പോരാടണ്ടേ എന്നും ചോദിച്ചു.

ബാലാ മെയ്തി, മനോബത്ര ജാനാ എന്നിവര്‍ക്ക് എന്‍ഐഎ സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ഇവര്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല. തുടര്‍ന്നാണ് ശനിയാഴ്ച രാവിലെ ഇവരെ പിടികൂടാന്‍ ഉദ്യോഗസ്ഥര്‍ എത്തിയത്.

ALSO READ: ഗവർണറുടെ വീഴ്ചയും ക്രമക്കേടും കാരണം മാനഹാനി; മുൻ വി സി ഡോ എം വി നാരായണന്റെ തുറന്ന കത്ത്

അതേസമയം എന്‍ഐഎയ്ക്ക് എന്ത് അവകാശമാണ് ഉള്ളതെന്ന് മുഖ്യമന്ത്രി ചോദിച്ചു. അവര്‍ ബിജെപിയെ സഹായിക്കുകയാണ്. ബിജെപിയുടെ വൃത്തിക്കെട്ട രാഷ്ട്രീയത്തിനെതിരെ ലോകമൊത്തം പോരാടണമെന്ന് തങ്ങള്‍ ആവശ്യപ്പെടുകയാണെന്നും മമത പറഞ്ഞു.

ഇക്കഴിഞ്ഞ ജനുവരി 5നും സമാനമായ സംഭവം നടന്നിരുന്നു. സന്ദേശ്ഖാലിയിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ക്കിന്റെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടന്നു. ഇതില്‍ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk