എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ്; ഷഹീന്‍ ബാഗില്‍ എന്‍ഐഎ റെയ്ഡ്

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ എന്‍ഐഎ റെയ്ഡ്. ദില്ലി ഷഹീന്‍ ബാഗിലെ 9 ഇടങ്ങളിലാണ് എന്‍ഐഎ പരിശോധന നടത്തിയത്. കേസിലെ പ്രതിയായ ഷാറൂഖ് സൈഫിയുടെ വീട്ടില്‍ ഉള്‍പ്പടെ പരിശോധനയ്ക്കായി എന്‍ഐഎ സംഘം എത്തി. ഷാറൂഖ് സൈഫിയെ എന്‍ഐഎ ചോദ്യം ചെയ്തു വരികയാണ്.

പ്രതിയുമായി ബന്ധമുള്ള സ്ഥലങ്ങളില്‍ ആണ് പ്രധാനമായും പരിശോധന. വിപിഎന്‍ ഉപയോഗിച്ച് പ്രതി രഹസ്യ ആപ്ലിക്കേഷനുകള്‍ വഴി ആശയ വിനിമയം നടത്തിയിരുന്നതായാണ് എന്‍ഐഎ ആരോപിക്കുന്നത്. ഇത് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

ഏപ്രില്‍ രണ്ടിനാണ് കണ്ണൂരിലേക്കു പോയ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ ഷാറൂഖ് സെയ്ഫി യാത്രക്കാര്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. സംഭവത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഏപ്രില്‍ മൂന്നിന് മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍നിന്നാണ് പ്രത്യേക അന്വേഷണ സംഘം സെയ്ഫിയെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News