ജമ്മു കശ്മീരിൽ എൻഐഎ റെയ്ഡ്

ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളിൽ എൻഐഎ റെയ്ഡ്.12 സ്ഥലങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. തീവ്രവാദ ക്രിമിനൽ ഗൂഢാലോചന കണ്ടെത്തുന്നതിനായി കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ചില വ്യക്തികൾ തീവ്രവാദ സംഘടനകൾക്ക് സഹായം നൽകുന്നു എന്നുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തെരച്ചിൽ നടത്തിയത്. സെൻട്രൽ റിസർവ്വ് പൊലീസും എൻഐഎയും സംയുക്തമായി ചേർന്നാണ് റെയ്ഡിന് നേതൃത്വം നൽകിയത്.

പുൽവാമയിലെ വാഹിപോര മേഖലയിലുള്ള മുഹമ്മദ് യൂസഫ് വാനിയുടെയും ബിജ്ബെഹാരയിലെ ചന്ദ്പോര കനേൽവാനിലെ ഫയാസ് അഹമ്മദ് സോഫിയുടെയും വസതികളിൽ എൻഐഎ സംഘം പരിശോധന നടത്തിയതായും റിപ്പോർട്ടുകൾ ഉണ്ട്.പൂഞ്ചിൽ അഞ്ച് സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് ആഴ്ചകൾക്ക് ശേഷമാണ് എൻഐഎ നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News