മാവോയിസ്റ്റ് നേതാവിന്റെ അറസ്റ്റ്; കൊച്ചിയില്‍ മുരളി കണ്ണമ്പിളിയുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്

മാവോയിസ്റ്റ് നേതാവിന്റെ വീട്ടില്‍ എന്‍ ഐ എ പരിശോധന. മുരളി കണ്ണമ്പിളിയുടെ എറണാകുളം തേവയ്ക്കലിലെ വീട്ടിലാണ് പരിശോധന. മാവോയിസ്റ്റ് അറസ്റ്റുകളുമായി ബന്ധപ്പെട്ടാണ് പരിശോധന.

എന്‍.ഐ.എ.യുടെ തെലങ്കാനയില്‍ നിന്നുള്ള സംഘമാണ് അന്വേഷണത്തിനായി കൊച്ചിയിലെത്തിയത്. മകനോടൊപ്പമാണ് മുരളി ഈ വീട്ടില്‍ താമസിക്കുന്നത്. വാറണ്ടുമായാണ് സംഘമെത്തിയിരിക്കുന്നതെന്നാണ് സൂചന.

2023-ലാണ് തെലങ്കാനയില്‍ വെച്ച് മാവോയിസ്റ്റ് നേതാവ് സഞ്ജയ് ദീപക് റാവു അറസ്റ്റിലാകുന്നത്. മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലൊക്കെ അധികൃതരുടെ നോട്ടപ്പുള്ളിയായിരുന്നു ഇയാള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News