ഷാരുഖ് സെയ്ഫിന്റെ കസ്റ്റഡി കാലാവധി നീട്ടികിട്ടാന്‍ എന്‍ഐഎ സംഘത്തിന്റെ നീക്കം

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാരുഖ് സെയ്ഫിന്റെ കസ്റ്റഡി കാലാവധി നീട്ടികിട്ടാന്‍ എന്‍ഐഎ സംഘത്തിന്റെ നീക്കം. കേസ് ആദ്യം അന്വേഷിച്ച സംസ്ഥാന പൊലീസ് ശേഖരിച്ച തെളിവുകള്‍ ഉടന്‍ എന്‍ഐഎയ്ക്ക് കൈമാറും.

കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതി അനുവദിച്ച ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി നിലനില്‍ക്കെ പ്രതി ഷാരൂഖ് സെയ്ഫിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട ചോദ്യം ചെയ്യലില്‍ ചോദ്യങ്ങളോടൊന്നും ഷാരൂഖ് സെയ്ഫി പ്രതികരിച്ചിട്ടില്ല. നിലവില്‍ ഉത്തര്‍പ്രദേശില്‍ സംസാരിക്കുന്ന ശൈലിയിലാണ് ഇയാള്‍ ഹിന്ദി ഭാഷ സംസാരിക്കുന്നത്. തുടര്‍ച്ചയായോ പല ഘട്ടങ്ങളായോ കൂടതല്‍ ദിവസത്തേക്ക് കസ്റ്റഡി കാലാവധി നീട്ടികിട്ടാനാണ് എന്‍ഐഎ സംഘം നീക്കം നടത്തുന്നുണ്ട്.

നിലവില്‍ ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തിയിട്ടുള്ളതിനാല്‍ നീക്കം എളുപ്പമാകുമെന്നാണ് എന്‍ഐഎ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയുടെ കൈവശമുള്ള രേഖകള്‍ മാത്രമാണ് കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ പക്കലുള്ളത്. വരും ദിവസങ്ങളില്‍ കേസ് ആദ്യം അന്വേഷിച്ച സംസ്ഥാന പൊലീസിന്റെ പക്കലുള്ള തെളിവുകള്‍ കൂടി എന്‍ഐഎ ശേഖരിക്കും. ഇതില്‍ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലെത്തിയതു വരെയുളള വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ട്രെയിന്‍ തീവയ്പ്പിനുശേഷം കണ്ണൂരില്‍ നിന്ന് കടന്നു കളഞ്ഞ പ്രതി നാലുദിവസങ്ങള്‍ക്കകം പിടിയിലാകുന്നതുവരെയുള്ള വിവരങ്ങളാണ് ഇനി അന്വേഷണ സംഘം കണ്ടെത്താനുളളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News