സാന്‍ ഫ്രാന്‍സിസ്‌കോയിൽ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ നേരെയുണ്ടായ ഖാലിസ്ഥാനി ആക്രമണം അന്വേഷിക്കാനായി എന്‍ഐഎ സംഘം യുഎസിലേക്ക് തിരിക്കും. ജൂലൈ 17ന് ശേഷം അഞ്ച് ദിവസത്തേക്ക് സാന്‍ ഫ്രാന്‍സിസ്‌കോ സന്ദര്‍ശിക്കാനാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ തീരുമാനം. ഇതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി.
ALSO READ: പ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു
ജൂലൈ രണ്ടിനാണ് സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് ഖാലിസ്ഥാന്‍ അനുകൂലികള്‍ തീയിടുന്നത്. മാസങ്ങള്‍ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ഖാലിസ്ഥാന്‍ അനുകൂലികളുടെ ആക്രമണം ഉണ്ടാകുന്നത്. മാര്‍ച്ച് 19ന് ഒരു കൂട്ടം ഖാലിസ്ഥാൻ അനുകൂലികൾ കോണ്‍സുലേറ്റ് ആക്രമിക്കുകയും കേടുവരുത്തുകയും ചെയ്തു.
ALSO READ: വയനാട്ടില്‍ കായികാധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍
അടുത്തിടെയാണ് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. കാനഡയിലെ ഇന്ത്യന്‍ എംബസിക്ക് നേരെയുണ്ടായ ആക്രമണവും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്. രണ്ട് കേസുകളിലെയും അന്വേഷണം ആഭ്യന്തര മന്ത്രാലയം എന്‍ഐഎയ്ക്ക് കൈമാറി. ഖാലിസ്ഥാന്‍ അനുകൂല ഘടകങ്ങള്‍ കാനഡയിലെങ്ങും സജീവമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയിരുന്നു. ചില ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ പേരുകളുള്ള പോസ്റ്ററുകള്‍ ഖാലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകള്‍ പുറത്തുവിട്ടതിനെ തുടര്‍ന്നായിരുന്നു ഇന്ത്യയുടെ അത്തരത്തിലുള്ള നടപടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here