മിസ് വേള്‍ഡ് മത്സരത്തില്‍ വീണു; വിശ്വസുന്ദരി പട്ടം സ്വന്തമാക്കി നിക്വാരാഗയുടെ ഷെന്നിസ് പാലാശിയോസ്

72ാമത് വിശ്വസുന്ദരി മത്സരത്തില്‍ കിരീടം ചൂടി നിക്വരാഗയുടെ ഷെന്നിസ് പാലാശിയോസ്. സാന്‍ സാല്‍വഡോറിലെ ജോസ് അഡോള്‍ഫോ പിന്നേഡ അറീനയില്‍ നടന്ന പരിപാടിയിലാണ് 23കാരിയായ ഷെന്നിസ് വിജയയിയായത്. മുന്‍ വിശ്വസുന്ദരി അമേരിക്കയുടെ ബോണി ഗബ്രിയേല്‍ ഷെന്നിസിനെ കിരീടം അണിയിച്ചു. മോഡലും ടിവി അവതാരകയുമാണ് ഷെന്നിസ്. നവംബര്‍ 19 ന് നടന്ന മിസ്സ് യൂണിവേഴ്‌സ് 2023 മത്സരത്തിലെ ശ്രദ്ധേയമായ വിജയത്തിന് മുമ്പ്, മിസ് വേള്‍ഡ് 2021 മത്സരത്തില്‍ നിക്കരാഗ്വയെ, മിസ് വേള്‍ഡ് നിക്കരാഗ്വ 2020 ആയി പ്രതിനിധീകരിച്ച് പാലാശിയോസ് ആഗോള വേദിയില്‍ തന്റെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലും ടിക് ടോകിലും ലക്ഷണകണക്കിന് ആരാധകരുള്ള താരം കൂടിയാണ് പാലാശിയോസ്. കമ്മ്യൂണിക്കേഷന്‍സില്‍ ബിരുദമുള്ള ഷെന്നീസ് മാനസികാരോഗ്യ രംഗത്തും തന്റേതായ ഇടം സൃഷ്ടിച്ചിട്ടുണ്ട്. ഉത്കണ്ഠാരോഗമുള്ള ഷെന്നിസ് അണ്ടര്‍സ്റ്റാന്റ് യുവര്‍ മൈന്‍ഡ് എന്ന പേരില്‍ ഒരു പ്രൊജക്ടും ആരംഭിച്ചിട്ടുണ്ട്.

ALSO READ: നിയമലംഘനം; റോബിൻ ബസ് വീണ്ടും തടഞ്ഞ് തമിഴ്നാട് എം.വി.ഡി, ആർ.ടി ഓഫീസിലേക്ക് മാറ്റാൻ നിർദേശം

ബ്യൂട്ടി വിത്ത് ബ്രെയിന്‍ എന്ന വിശേഷണവും പുതിയ വിശ്വസുന്ദരിക്ക് ലഭിച്ചിട്ടുണ്ട്. ‘നിങ്ങള്‍ക്ക് മറ്റൊരു സ്ത്രീയായി ഒരു വര്‍ഷം ജീവിക്കാന്‍ കഴിയുമെങ്കില്‍, നിങ്ങള്‍ ആരെ തിരഞ്ഞെടുക്കും, എന്തുകൊണ്ട്?’ എന്നായിരുന്നു പാലാശിയോസ്നോടുള്ള ചോദ്യം. അതിന് മേരി വോള്‍സ്റ്റോണ്‍ക്രാഫ്റ്റിനെ തിരഞ്ഞെടുത്ത ഷെന്നിസ് പറഞ്ഞത് ഇങ്ങനെയാണ്. ”ഞാന്‍ മേരി വോള്‍സ്റ്റോണ്‍ക്രാഫ്റ്റിനെ തിരഞ്ഞെടുക്കും, കാരണം അവള്‍ വിടവുകള്‍ തുറന്ന് നിരവധി സ്ത്രീകള്‍ക്ക് അവസരം നല്‍കി. അത്തരം വിടവുകള്‍ തുറക്കാന്‍ ഞാനും ആഗ്രഹിക്കുന്നു, അതിലൂടെ കൂടുതല്‍ സ്ത്രീകള്‍ക്ക് അവര്‍ ജോലി ചെയ്യാന്‍ തിരഞ്ഞെടുക്കുന്ന ഏത് മേഖലയിലും ജോലി ചെയ്യാന്‍ കഴിയും, കാരണം സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ കഴിയാത്ത മേഖലയില്ല എന്നാണ്.

ALSO READ: ആരാധിക മരിച്ചു; ഷോ മാറ്റിവച്ച് ടെയിലര്‍ സ്വിഫ്റ്റ്

മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പായി തായ്‌ലന്റില്‍ നിന്നുള്ള ആന്റോണിയ പോര്‍സിലിദും സെക്കണ്ട് റണ്ണറപ്പായി ഓസ്‌ട്രേലിയയില്‍ നിന്നുള്ള മൊറായ വില്‍സണ്ണും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയെ പ്രതിനിധീകരിച്ച് ചണ്ഡിഗഡ് സ്വദേശിയായ ശ്വേത ശാര്‍ദ എന്ന ഇരുപത്തിമൂന്നുകാരിയും പങ്കെടുത്തിരുന്നു. എന്നാല്‍ അവസാന ഇരുപതുപേരില്‍ മാത്രമേ ശ്വേതയ്ക്ക് ഉള്‍പ്പെടാനായുള്ളു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News