എല്ലാവരും പുതുവർഷത്തിൻ്റെ വൈബിലാണല്ലേ? പുതിയ തുടക്കങ്ങളും ചിന്തകളും പ്ലാനുകളുമൊക്കെയായി 2025 കെങ്കേമമാക്കാനുള്ള പ്ലാനിലാണ് ഏവരും.എന്നാൽ ഈ പ്ലാനൊക്കെ നടക്കുമെന്ന് എത്തുംപിടിയുമുണ്ടോ നിങ്ങൾക്ക്? ഈ വർഷം എങ്ങനെയാണെന്ന് നിങ്ങൾക്ക് പ്രവചിക്കാൻ കഴിയുമോ? എങ്കിൽ അതൊക്കെ പ്രവചിച്ച ഓരാളുണ്ട്.
38കാരനായ നിക്കോളാസ് ഔജുലയാണ് പ്രവചനങ്ങളിലൂടെ സോഷ്യൽ മീഡീയയിലടക്കം വൈറലായിരക്കുന്നത്. 2018ൽ കൊറോണ പോലൊരു രോഗം ലോകത്തെ നിശ്ചലമാക്കുമെന്നതടക്കം ഇയാൾ പ്രവചിച്ചിരുന്നു. ഇത്തവണയും നിക്കോളാസ് ചില പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്.
ALSO READ; പുതുവർഷത്തിലും ചോരക്കൊതി മാറാതെ ഇസ്രയേൽ; ഗാസയിലെ കൂട്ടക്കുരുതിക്ക് അറുതിയില്ല
ഒരു മൂന്നാം ലോക മഹായുദ്ധം ഇത്തവണ ഉണ്ടായേക്കുമെന്നാണ് ഇയാളുടെ ഏറ്റവും വലിയ പ്രവചനം.ചില പ്രധാന രാഷ്ട്രീയ നേതാക്കൾ കൊല്ലപ്പെടുമെന്നും മനുഷ്യ അവയവങ്ങൾ ലാബിൽ നിർമിക്കുന്ന രീതി ദൂരെയല്ലെന്നുമാണ് നിക്കോളാസ് പ്രവചിക്കുന്നത്.
യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർക്ക് അധികാരം നഷ്ടപ്പെടുമെന്നതാണ് ഇയാളുടെ മറ്റൊരു പ്രവചനം.നാണയപ്പെരുപ്പം ആഗോളതലത്തിൽ ഉണ്ടാകുമെന്നും കനത്ത മഴ പല പ്രധാന നഗരങ്ങളെ ഇല്ലാതാക്കുമെന്നും ഇയാൾ പ്രവചിക്കുന്നുണ്ട്.ബ്രിട്ടൻ്റെ പ്രിൻസ് വില്യവും പ്രിൻസ് ഹാരിയും തമ്മിൽ അനുരഞ്ജനത്തിൽ എത്തുമെന്നും നിക്കോളാസ് പറയുന്നുണ്ട്. നിക്കോളാസിൻ്റെ ഈ പ്രവചനങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇതൊക്കെ നടക്കുമോ എന്ന് കാത്തിരുന്ന് തന്നെ കാണണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here