സിക്സറിടിയിൽ കേമൻ: ഗെയ്‌ലിന്റെ റെക്കോർഡ് തകർത്ത് നിക്കോളാസ് പുരാൻ

nicholas pooran

ടി20യിൽ ഏറ്റവും കൂടുതൽ സിക്സറിടിച്ചത് ആരാണെന്ന ചോദ്യത്തിന് വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ൽ എന്നായിരുന്നു ഇതുവരെയുള്ള ഉത്തരം. എന്നാൽ ആ ഉത്തരം തിരുത്തി എഴുതിയിരിക്കുകയാണ് നിക്കോളാസ് പുരാൻ.

ALSO READ: ഐപിഎല്ലിലെ ‘റോൾസ് റോയ്‌സ്’: കന്നിയങ്കത്തിലെ മിന്നും പ്രകടനത്തിൽ മായങ്ക് യാദവിനെ വാനോളം പുകഴ്ത്തി ജോണ്ടി റോഡ്‌സ്

ടി20 യിൽ ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സിക്സറടിച്ച് ആണ് പുരാൻ ഇപ്പോൾ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. 139 സിക്സുകളാണ് ഈ വർഷം താരം അടിച്ചുകൂട്ടിയത്. 2015 ലെ ഗെയ്‌ലിന്റെ 135 എന്ന സംഖ്യ മറികടന്നുകൊണ്ടാണ് പുരാന്റെ ഈ നേട്ടം.

ALSO READ: ഒന്നിലധികം അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; പുതിയ അപ്‌ഡേറ്റുമായി വാട്സ്ആപ്പ്

കരീബിയൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലാണ് പുരാൻ ഈ റെക്കോർഡ് തിരുത്തിയത്. ഇതുവരെ 58 മത്സരങ്ങൾ കളിച്ച താരം 1884 റൺസാണ് സ്വന്താമാക്കിയത്. അതേസമയം ഈ വർഷം അദ്ദേഹത്തിന് സെൻച്വറികൾ ഒന്നും നേടാൻ കഴിഞ്ഞില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News