‘നടി പ്രിയങ്ക ചോപ്രയുമായുള്ള വിവാഹത്തിൽ ഖേദിക്കുന്നു’, വിവാദമായി ഗായകൻ നിക് ജൊനാസിന്റെ പരാമർശം; സത്യാവസ്ഥ എന്ത്?

നടി പ്രിയങ്ക ചോപ്രയുമായുള്ള വിവാഹത്തിൽ ഖേദിക്കുന്നുവെന്ന ഗായകൻ നിക് ജൊനാസിന്റെ പരാമർശം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഒരു അഭിമുഖത്തിൽ തമാശ രൂപേണ നിക് പറഞ്ഞ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ തെറ്റായ രീതിയിലുള്ള ചർച്ചകൾക്ക് വഴിവെച്ചത്. താരവുമായുള്ള വിവാഹം ആർഭാടം കൊണ്ട് അതിരു കടന്നതിൽ ഖേദിക്കുന്നുവെന്നാണ് നിക് ജൊനാസ് പറഞ്ഞത്.

ALSO READ: അടിവസ്ത്രം പോലും പുറത്ത് ഉണക്കാനിടാൻ പറ്റാത്ത അവസ്ഥ, അതിൻമേൽ ആരെങ്കിലും അവകാശവാദമുന്നയിച്ചെങ്കിലോ? കെ ടി ജലീൽ

പ്രിയങ്കയുമായുള്ള വിവാഹത്തിൽ പ്രതീക്ഷിച്ചതിൽ കൂടുതൽ പണം ചെലവായെന്നും ബില്ല് കണ്ടപ്പോൾ കണ്ണ് തള്ളിപ്പോയെന്നുമാണ് ഗായകൻ പറഞ്ഞത്. അടുത്തിടെ സഹോദരങ്ങളായ കെവിൻ ജൊനാസ്, ജോ ജൊനാസ് എന്നിവര്‍ക്കൊപ്പം ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിനിടെയായിരുന്നു നിക്കിന്റെ തമാശ രൂപേണയുള്ള പരാമർശം.

അതേസമയം, വിവാഹ സമയത്ത് തനിക്ക് വിഷമാവസ്ഥകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും സാംസ്കാരികമായി ഏറെ വ്യതാസങ്ങളുള്ളതുകൊണ്ടുതന്നെ വിവാഹം തന്നെ സംബന്ധിച്ച് ഏറെ ഞെട്ടലുണ്ടാക്കുന്നതായിരുന്നുവെന്നും മുൻപ് ഒരഭിമുഖത്തിൽ നിക് ജൊനാസ് വെളിപ്പെടുത്തിയിരുന്നു.

നിക് ജൊനാസ് മുൻപ് പറഞ്ഞത്

ALSO READ: ‘കെ എഫ് സിയുടെ ഒരു ഗതികേട്’, ‘അയോധ്യയിൽ ബർഗറിനൊപ്പം ചാണക വരളി ഗോമൂത്രം കോംബോ’, മികച്ച ട്രോളുകളുമായി സോഷ്യൽ മീഡിയ

‘ഇന്ത്യൻ വിവാഹങ്ങളിൽ വധൂവരന്മാരെ അവരുടെ കുടുംബാംഗങ്ങള്‍ തോളിൽ കയറ്റിയിരുത്തി പരസ്പരം ഹാരം അണിയിക്കുന്ന ഒരു ചടങ്ങുണ്ട്. ആരാണ് ആദ്യം ഹാരം അണിയിക്കുന്നതെന്നു നോക്കി എല്ലാവരും ചുറ്റും നിൽപ്പുണ്ടാകും. ഇരുകൂട്ടരും മത്സരബുദ്ധിയോടെയാണ് അത് ചെയ്യുന്നത്. ഞാനും പ്രിയയും ആദ്യം അണിയിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ആരാണോ ആദ്യം ഹാരം അണിയിക്കുന്നത് ആ കുടുംബമാണ് വളരെ പ്രബലമെന്ന് മറ്റുള്ളവർ വിലയിരുത്തും. ഇന്ത്യ വിവാഹരീതികളെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടു തന്നെ എനിക്ക് ആ ചടങ്ങ് വളരെ ബുദ്ധിമുട്ടുള്ളതായി തോന്നി. എന്നാൽ അതിൽ നിന്നു പിന്മാറുന്നതിനെക്കുറിച്ചു ഞാൻ ചിന്തിച്ചതേയില്ല.

ആ ചടങ്ങ് വളരെ വ്യത്യസ്തവും മനോഹരവുമായിരുന്നു. അതിനാല്‍ ഞാൻ ഏറെ ആസ്വദിച്ചാണ് അത് ചെയ്തത്. സത്യം പറഞ്ഞാൽ, മത്സരബുദ്ധിയോടെ പരസ്പരം ഹാരമണിയിക്കുന്ന ആ ചടങ്ങ് എല്ലാം കുടുംബാംഗങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന മികച്ച മാർഗമാണെന്ന് എനിക്കു തോന്നി. എല്ലാവർക്കും അഭിമാനിക്കാനും എല്ലാം മറന്നു പൊട്ടിച്ചിരിക്കാനുമൊക്കെ അവസരം നൽകുന്ന രസകരമായ ഒരു ചടങ്ങ്. ആദ്യം പ്രയാസം തോന്നിയെങ്കിലും പിന്നീട് എനിക്കത് വളരെയധികം ഇഷ്ടമായി’, എന്നായിരുന്നു നിക്കിന്റെ തുറന്നുപറച്ചിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News