‘ഈ സ്‌കൂളില്‍ ഫീസ് നല്‍കേണ്ട, പകരം വീട്ടിലെ മാലിന്യം നല്‍കിയാല്‍ മതി’

ഇന്നത്തെ കാലത്ത് ചെറിയ ക്ലാസിലെ കുട്ടികള്‍ക്ക് പോലും വിദ്യാഭ്യാസത്തിന് വലിയ തുകയാണ് ആവശ്യമായി വരുന്നത്. ഫീസ് ഇനത്തില്‍ വലിയ തുകയാണ് മാതാപിതാക്കള്‍ ചെലവഴിക്കുന്നത്. എന്നാല്‍ നൈജീരിയയിലെ ഒരു സ്‌കൂളില്‍ കുട്ടികളില്‍ നിന്ന് ഫീസ് ആയി വാങ്ങുന്നത് പണമല്ല, പകരം മാലിന്യമാണ്.

Also Read- ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത് ഭര്‍തൃവീട്ടില്‍ തിരിച്ചെത്തിയ യുവതി മരിച്ച നിലയില്‍; അന്വേഷണം വേണമെന്ന് ബന്ധുക്കള്‍

നൈജീരിയയിലെ അജെജുനല്‍ തെരുവിലുള്ള മൈ ഡ്രീം സ്റ്റെഡ് എന്ന ഈ സ്‌കൂളാണ് കുട്ടികളില്‍ നിന്ന് ഫീസായി വീട്ടിലെ മാലിന്യം സ്വീകരിക്കുന്നത്. നൈജീരിയയുടെ നാല്‍പതോളം വരുന്ന ലോ-കോസ്റ്റ് സ്‌കൂളുകളിലൊന്നാണ്. റീസൈക്കിള്‍ ചെയ്യാവുന്ന മാലിന്യമാണ് സ്‌കൂള്‍ അധികൃതര്‍ കുട്ടികളില്‍ നിന്ന് സ്വീകരിക്കുന്നത്.

Also read-  വിഡി സതീശന്റെ വിദേശപിരിവ് ക്രമവിരുദ്ധം തന്നെ; കൈരളിന്യൂസ് എക്സ്ക്ലൂസീവ്  

ആഫ്രിക്കന്‍ ക്ലീന്‍ അപ് ഇനീഷ്യേറ്റീവ് എന്ന സംഘടനയാണ് വ്യത്യസ്തമായ ഈ മാലിന്യനിര്‍മാര്‍ജന പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിലധികമായി ഈ സംഘടന സ്‌കൂളുകളില്‍ നിന്ന് പുനരുപയോഗം ചെയ്യാവുന്ന മാലിന്യം ശേഖരിക്കുന്നുണ്ട്. ഇവ റീസൈക്കിള്‍ ചെയ്തു കിട്ടുന്ന പണം ടീച്ചര്‍മാരുടെ ശമ്പളത്തിനായും കുട്ടികളുടെ യൂണിഫോമിനും പുസ്തകങ്ങള്‍ക്കും മറ്റുമായാണ് ഉപയോഗിക്കുന്നത്.

ഫീസടയ്ക്കാനായില്ല എന്ന കാരണം കൊണ്ട് വിദ്യാര്‍ഥികളുടെ പഠനം മുടങ്ങാതിരിക്കാനും പരിസ്ഥിതി മാലിന്യ മുക്തമാക്കാനും സംഘടന ആരംഭിച്ച പദ്ധതിക്ക് വലിയ ജനപ്രീതിയാണ് ആഗോളതലത്തിലടക്കം ലഭിക്കുന്നത്. മാലിന്യത്തിന്റെ അളവ് അനുസരിച്ചാണ് ഇതിനുള്ള പണം ലഭിക്കുക. സ്‌കൂളുകളിലെ ഈ പദ്ധതി നിര്‍ധനരായ മാതാപിതാക്കള്‍ക്ക് വലിയ ആശ്വാസമാണ്. വീട്ടില്‍ മാലിന്യമില്ലാത്ത പക്ഷം ചില മാതാപിതാക്കള്‍ തെരുവുകളില്‍ നിന്ന് മാലിന്യം ശേഖരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇവിടത്തെ തെരുവുകളും മാലിന്യരഹിതമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News