നൈജീരിയയിൽ സ്‌കൂൾ യൂത്ത് ഫെസ്റ്റിവലിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് 35 വിദ്യാർഥികൾ മരിച്ചു. തെക്ക് പടിഞ്ഞാറൻ നഗരമായ ഇബദാനിൽ വ്യാഴാഴ്ചയാണ് ഈ ദാരുണ സംഭവം ഉണ്ടായത്. അപകടത്തിൽ ആറ് പേർക്ക് പരുക്കുണ്ട്.
ഇബദാനിലെ ബസോറുൺ ഇസ്ലാമിക് സ്‌കൂളിൽ അഗിടിഗ്ബോ എഫ്എം റേഡിയോയ്ക്കൊപ്പം സംയുകതമായി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചപ്പോഴാണ് ഈ ദുരന്തം ഉണ്ടായത്.അപകടത്തിൽ പരുക്ക് പറ്റിയ വിദ്യാർഥികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ഒയോ പൊലീസ് അറിയിച്ചിട്ടുണ്ട്.
അതേസമയം അപകടവുമായി ബന്ധപ്പെട്ട് എട്ട് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.പരിപാടി സംഘടിപ്പിച്ച സ്പോൺസർ അടക്കമാണ് അറസ്റ്റിലായത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി സ്റ്റേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറിയിച്ചിട്ടുണ്ട്. സംഭവം ഏറെ ഞെട്ടിപ്പിച്ചുവെന്നും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും നൈജീരിയൻ പ്രസിഡന്റ് ബോല തിനുബു പറഞ്ഞു.
ENGLISH NEWS SUMMARY: 35 Students killed in stampede that happened during funfair programme in a Nigerian School
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here