ഇതോ ശിക്ഷ! വിലക്കയറ്റത്തിനെതിരെ പ്രതിഷേധിച്ചതിന് 29 കുട്ടികൾക്ക് വധശിക്ഷ വിധിക്കാനൊരുങ്ങി ഈ രാജ്യം

DEATH PENALTY

വിലക്കയറ്റത്തിനെതിരെ നടത്തിയ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതിന് 29 കുട്ടികൾക്ക് വധശിക്ഷ വിധിക്കാനൊരുങ്ങി നൈജീരിയ. കഴിഞ്ഞ ദിവസം പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത എഴുപത്തിയാറ് പേർക്കെതിരെയാണ് കേസെടുത്തത്. രാജ്യദ്രോഹം, സ്വത്ത് നശിപ്പിക്കൽ, പൊതു ശല്യം, കലാപാഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഇവരെ കഴിഞ്ഞ ദിവസം കോടതിയിയിൽ ഹാജരാക്കിയപ്പോൾ നാടകീയ രംഗങ്ങളാണ് ഉണ്ടായത്.കോടതി ഹർജി പരിഗണിക്കുന്നതിന് മുൻപ് നാല് പേർ കോടതി മുറിക്കുള്ളിൽ കുഴഞ്ഞു വീണിരുന്നു. പതിനാലിനും പതിനേഴിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കെതിരെയാണ് പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതിന് കേസെടുത്തിരിക്കുന്നത്.

ALSO READ;  യൂറോപ്പ് ഇതുവരെ കാണാത്ത വെള്ളപ്പൊക്കം; സ്‌പെയിനിൽ ഇതുവരെ മരിച്ചത് 214 പേർ, കാറുകൾ ഒഴുകിപ്പോകുന്ന വീഡിയോ പുറത്ത്

വിലക്കയറ്റം ചൂണ്ടിക്കാട്ടി സമീപ മാസങ്ങളിൽ നിരവധി ബഹുജന പ്രതിഷേധങ്ങൾ രാജ്യത്ത് നടന്നിരുന്നു. ഓഗസ്റ്റിൽ, യുവാക്കൾക്ക് മെച്ചപ്പെട്ട അവസരങ്ങളും ജോലികളും ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിൽ 20 പേരെങ്കിലും വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതേ സംഭവത്തിൽ നൂറിലധികം പേരുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തിയിരുന്നു.

അതേസമയം,ഒരു കുട്ടിയെയും ക്രിമിനൽ നടപടികൾക്ക് വിധേയമാക്കാനും വധശിക്ഷയ്ക്ക് വിധിക്കാനും ബാലാവകാശ നിയമം അനുവദിക്കുന്നില്ലെന്ന് അബുജ ആസ്ഥാനമായുള്ള സ്വകാര്യ അഭിഭാഷകനായ അകിൻ്റയോ ബലോഗുൻ പറഞ്ഞു. 19 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കെതിരെ മാത്രമേ ഇത്തരം നിയമ നടപടികൾ സ്വീകരിക്കാൻ സാധിക്കു എന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

ALSO READ; താനിയ മാലിക് രാജിവച്ചതിന് ശേഷം എഎസ്പി സൈദ ഷഹർബാനോ നഖ്‌വി; നിർണായക മാറ്റങ്ങൾക്കൊരുങ്ങി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

കുട്ടികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സർക്കാരിൻ്റെ തീരുമാനത്തിനെതിരെ മറ്റ് ചിലരും രംഗത്ത് വന്നിട്ടുണ്ട്.കുട്ടികളെ പഠിപ്പിക്കേണ്ട ഒരു രാജ്യം അവരെ ശിക്ഷിക്കാൻ ഒരുങ്ങുന്നുവെന്നാണ് മറ്റ് ചിലരുടെ വിമർശനം.കുട്ടികൾ 90 ദിവസമായി ഭക്ഷണമില്ലാതെ തടങ്കലിൽ കഴിയുന്നതിനെതിരെയും വിമർശനം വ്യാപകമാകുന്നുണ്ട്.1970-കളിലാണ് നൈജീരിയയിൽ വധശിക്ഷ നടപ്പാക്കിയത്. 2016ന് ശേഷം രാജ്യത്ത് വധശിക്ഷ നടപ്പാക്കിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News