പൗരത്വ ഭേദഗതി നിയമം; എൽഡിഎഫ് സ്ഥാനാർഥി ആനി രാജയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ച് പ്രതിഷേധം

കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൗരത്വ നിയമം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് വയനാട് പാർലമെന്റ് എൽ ഡി എഫ് സ്ഥാനാർഥി ആനി രാജയുടെ നേതൃത്വത്തിൽ മുക്കത്ത് നൈറ്റ്‌ മാർച്ച് സംഘടിപ്പിച്ചു. മുക്കം അഗസ്ത്യമുഴിയിൽ നിന്ന് ആരംഭിച്ച മാർച്ച് നോർത്ത് കാരശ്ശേരിയിൽ സമാപിച്ചു. പൗരത്വ നിയമത്തിനെതിരെ കോഴിക്കോടിൻ്റെ മലയോര മേഖലയെ ഇളക്കിമറിച്ച പ്രതിഷേധത്തിനാണ് എൽഡിഎഫ് വയനാട ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി ആനി രാജ നയിച്ച എൽ ഡി എഫ് നൈറ്റ് മാർച്ചിലൂടെ മുക്കം സാക്ഷ്യം വഹിച്ചത്.

Also Read: ലഹരി ഉപയോഗവും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയും; കൊച്ചി നഗരത്തിൽ രാത്രികാല പരിശോധന ശക്തമാക്കി പൊലീസ്

കാശ്മീർ മുതൽ കന്യാകുമാരിവരെയും നോർത്ത് ഈസ്റ് മുതൽ ഗുജറാത്ത് വരെയുമുള്ള എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങൾ ഭരണഘടനയിലെ ജനാതിപത്യ മതേതര മൂല്യങ്ങൾ ക്ക് എതിരാണ് പൗരത്വം നിയമം എന്ന് ആവർത്തിച്ച് പറഞ്ഞിട്ടും അതിനെയേല്ലാം അവഗണിച്ച് കൊണ്ട് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഗവണ്മെന്റ് പൗരത്വ നിയമം പാസാകുകയാണ് ചെയ്യ്തതെന്ന് ആനി രാജ പറഞ്ഞു. രാജ്യത്തും കേരളത്തിലും മറ്റൊരു ആസാം അനുവദിക്കില്ലെന്നും ആനി രാജ പറഞ്ഞു. നൈറ്റ് മാർച്ചിൽ എൽ ഡി എഫ് ഘടക കക്ഷി നേതാക്കളും പ്രവർത്തകരും ഉൾപ്പെടെയുള്ള നിരവധി പേർ പങ്കെടുത്തു.

Also Read: എങ്ങനെയും സംസ്ഥാനം തകരട്ടെയെന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്: കെ എൻ ബാലഗോപാൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here